തിരുവനന്തപുരത്ത് കോൺ​ഗ്രസ് കൂട്ടുകെട്ടിൽ ബിജെപിക്ക് ജയം

കോൺഗ്രെസുമായി സഹകരിച്ച് ഭാരതീയ ജനത പാർട്ടിക്ക് വിജയം. തിരുവനന്തപുരം അരുവിക്കര പഞ്ചായത്തിലെ മണമ്പൂർ വാർഡ് ഉപതെരഞ്ഞെടുപ്പിലാണ് ബിജെപി ജയിച്ചത്. 173 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. 553 വോട്ടാണ് ബിജെപി സ്ഥാനാര്‍ഥി സി അര്‍ച്ചനയ്ക്ക് ലഭിച്ചത്. സിപിഐ എം സ്ഥാനാര്‍ഥി കൃഷ്ണകുമാരിയ്ക്ക് 380 വോട്ടും ലഭിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി എസ് രാധികയ്ക്ക് 94 വോട്ട് മാത്രമാണ് ലഭിച്ചത്.

ALSO READ: കണ്ണൂർ പാനൂർ ബ്ലോക്ക് പഞ്ചായത്തിൽ ഭൂരിപക്ഷം വർധിപ്പിച്ച് സിപിഐഎം

277 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 2020ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തിയത്. വാർഡ് മെമ്പർ ഐ മിനിയ്ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജിവച്ച സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News