ആറ്റിങ്ങൽ മണ്ഡലത്തിൽ ബിജെപിക്ക് വോട്ടുമറിക്കാന്‍ ഒത്തുകളി; കോണ്‍ഗ്രസ് നേതാവിന്റെ സംഭാഷണം കൈരളി ന്യൂസിന്

സംസ്ഥാനത്ത് കോണ്‍ഗ്രസ് ബിജെപി വോട്ടുകച്ചവടത്തിന്റെ തെളിവുകള്‍ കൈരളി ന്യൂസിന്. ഇത്തവണ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി വി.മുരളീധരന് വോട്ടുചെയ്യാന്‍ കോണ്‍ഗ്രസ് നേതാവിന്റെ നിര്‍ദേശം. ഒരു തവണകൂടി മോദി ഭരണം വരട്ടെയെന്നും കോണ്‍ഗ്രസ് നേതാവ് പറയുന്ന ഫോണ്‍ സംഭാഷണം കൈരളി ന്യൂസിന് ലഭിച്ചു.

Also Read: “കേരളത്തിന്റെ വ്യവസ്ഥയെ പോറല്‍ ഏല്‍പ്പിക്കുന്ന ഏത് സിദ്ധാന്തവും പരാജയപ്പെടും”: സി കെ പത്മനാഭന്‍

എന്‍ജിഒ അസോസിയേഷന്‍ മുന്‍ സംസ്ഥാന നേതാവും കോണ്‍ഗ്രസിന്റെ രണ്ടു സഹകരണ സംഘങ്ങളുടെ പ്രസിഡന്റുമാണ് മുണ്ടേല മോഹനന്‍. മാത്രമല്ല ഡിസിസി അധ്യക്ഷന്‍ പാലോട് രവിയുടെ വിശ്വസ്തന്‍. പാര്‍ട്ടി പുനസംഘനടയില്‍ പാലോട് രവി ഡിസിസി ട്രഷറായി നിര്‍ദേശിച്ചയാള്‍. ഈ നേതാവാണ് ആറ്റിങ്ങല്‍ മണ്ഡലത്തിലെ  ബിജെപി സ്ഥാനാര്‍ഥിക്കായി കോണ്‍ഗ്രസ് വോട്ടുകള്‍ മറിക്കുന്നത്.

Also Read: ഇലക്ട്രറല്‍ ബോണ്ട്: കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍

കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കള്‍ പരസ്യമായി കൂട്ടത്തോടെ ബിജെപിയില്‍ ചേക്കേറുന്നു. മറുവശത്ത് ഒരു വിഭാഗം നേതാക്കള്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്ക് മറിക്കുന്നു. ഇത് തെളിയിക്കുന്നതാണ് പുറത്തുവന്ന ശബ്ദരേഖ. സംസ്ഥാനത്തെ കോണ്‍ഗ്രസ് അടിമുറി ബിജെപിയാകുന്ന അവസ്ഥ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News