കോൺഗ്രസ് – ബിജെപിയും ചേർന്ന് കള്ളവോട്ടിന് നീക്കം; ബിഎംഎസ് പ്രവർത്തകന് ഐ ഡി കാർഡ് വീട്ടിലെത്തിച്ച് നൽകി യുഡിഎഫ് പ്രവർത്തകൻ

പത്തനംതിട്ടയിൽ കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കള്ളവോട്ട് നടത്താൻ നീക്കം. പത്തനംതിട്ട കാർഷിക ഗ്രാമ വികസന ബാങ്കിലാണ് സംഭവം. ഒരാളുടെ പേരിൽ തന്നെ രണ്ട് ഐഡി കാർഡുകൾ നൽകി കള്ളവോട്ട് നടത്താനായിരുന്നു നീക്കം. അതിനായി രണ്ട് കാർഡുകൾ ബാങ്കിൽ നിന്ന് നൽകിയതായി കണ്ടെത്തൽ.

Also read:പലസ്തീൻ ജനതയ്ക്ക് സഹായമെത്തിക്കാനായി ഖത്തർ ചാരിറ്റി ക്യാമ്പയിൻ

ബിഎംഎസുകാരന് തിരിച്ചറിയൽ കാർഡ് വീട്ടിലെത്തിച്ചു നൽകിയത് യുഡിഎഫ് പ്രവർത്തകരാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.അതെ ബിഎംഎസ് പ്രവർത്തകൻ ഇന്ന് ബാങ്കിലെത്തി രണ്ടാമത്തെ തിരിച്ചറിയൽ കാർഡ് കൈപ്പറ്റിയപ്പോഴാണ് സംഭവം പിടികൂടിയത് കോട്ടയത്തിന് പിന്നാലെ സഹകരണ ബാങ്കിൽ കോൺഗ്രസ് – ബി ജെ പി സഖ്യത്തിനുള്ള നീക്കത്തിന് വേണ്ടിയായിരുന്നു കള്ളവോട്ട് നടത്താൻ നീക്കമുണ്ടായിരുന്നത്. . ഈ മാസം 14 നാണ് ബാങ്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News