തിരുവനന്തപുരത്ത് ബിജെപി-കോണ്‍ഗ്രസ് കൂട്ടുകെട്ട്; എല്‍ഡിഎഫ് ഭരണം അട്ടിമറിച്ചു

തിരുവനന്തപുരത്ത് ബിജെപി-കോണ്‍ഗ്രസ് കൂട്ടുകെട്ട് മറനീക്കി പുറത്ത്. ആറ്റിങ്ങല്‍, മുദാക്കല്‍ പഞ്ചായത്തിലെ എല്‍ഡിഎഫ് ഭരണം കോണ്‍ഗ്രസ് ബിജെപി സഖ്യം അട്ടിമറിച്ചു.

ALSO READ:  സുവര്‍ണ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് കൈരളി ടിവിയുടെ ജ്വാല പുരസ്‌കാര വേദി

മുദാക്കല്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിനെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസമാണ് കോണ്‍ഗ്രസ് പിന്തുണയോടെ പാസായത്. എല്‍ഡിഎഫിനും ബിജെപിക്കും 7 സീറ്റ് വീതമാണുള്ളത്. അഞ്ച് കോണ്‍ഗ്രസ് സംഘങ്ങളുടെ പിന്തുണയോടെയാണ് ബിജെപി കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായത്. ഇതോടെ എല്‍ഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായി. കോണ്‍ഗ്രസ് പിന്തുണയോടെ ബിജെപി ആകും ഇനി പഞ്ചായത്ത് ഭരിക്കുക. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണിതെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയ് പറഞ്ഞു.

ALSO READ:  കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധം: മന്ത്രി എ കെ ശശീന്ദ്രന്‍

പാര്‍ലമെന്റ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ പഞ്ചായത്തുകളില്‍ പോലും ബിജെപിക്ക് ഒപ്പം ചേരുകയാണ് കോണ്‍ഗ്രസ്. ഇതിന്റെ തെളിവാണ് മുദാക്കല്‍ പഞ്ചായത്തിലെ ബിജെപിക്കുള്ള പരസ്യമായ കോണ്‍ഗ്രസ് പിന്തുണ . ബിജെപിയെ പിന്തുണച്ച കോണ്‍ഗ്രസ് നടപടിയില്‍ ശക്തമായ പ്രതിഷേധമാണ് തിരുവനന്തപുരം ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുള്ളത്.

ALSO READ: “മമ്മൂക്ക, എന്നോട് ദേഷ്യം തോന്നരുതേ; മമ്മൂക്കയുടെ സിനിമ ടിവിയില്‍ വരുമ്പോള്‍ ഞാന്‍ റിമോട്ട് ഒളിപ്പിക്കുമായിരുന്നു”; ജ്വാല പുരസ്‌കാര ജേതാവ് ജിലുമോള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News