നിയമസഭ തെരഞ്ഞെടുപ്പ്; അരുണാചൽ പ്രദേശിൽ ബിജെപിക്കും സിക്കിമിൽ എസ് കെ എമ്മിനും ഭരണ തുടർച്ച

നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അരുണാചൽ പ്രദേശിൽ ബിജെപിക്കും സിക്കിമിൽ എസ് കെ എമ്മിനും ഭരണ തുടർച്ച. അരുണാചലിൽ 60 സീറ്റിൽ 46 ഉം നേടി ബി ജെ പി വിജയിച്ചു. സിക്കിമിൽ നിലവിലെ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ച ആകെയുള്ള 32 സീറ്റിൽ 31ഉം തൂത്തുവാരി. ലോക്സഭ തെരഞ്ഞെടുപ്പ് വിധി മറ്റന്നാള്‍ വരാനിരിക്കെ അരുണാചൽ സിക്കിം നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി ക്കും എസ് കെ എമ്മിനും ഭരണ തുടർച്ച. അരുണാചലില്‍ ആകെയുള്ള 60 സീറ്റിൽകഴിഞ്ഞ തവണ 41 സീറ്റ് നേടിയ ബിജെപി ഈ തവണ 46 സീറ്റുകൾ നേടി വിജയം നേടി.

Also Read: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അത്യുഷ്ണം രൂക്ഷം; വിവിധ സംസ്ഥാനങ്ങളിലായി മരിച്ചവരുടെ എണ്ണം 150 കടന്നു

മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൗന മെയിന്‍ എന്നിവരടക്കം 10 ബിജെപി സ്ഥാനാര്‍ഥികള്‍ വോട്ടെടുപ്പിന് മുന്‍പേ എതിരില്ലാതെ വിജയിച്ചിരുന്നു. ബാക്കിയുള്ള 50 സീറ്റുകളിലാണ് വോട്ടെണ്ണൽ നടന്നത്. 19 സീറ്റില്‍ മല്‍സരിച്ച കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. പ്രാദേശിക പാര്‍ട്ടിയായ എൻപിഇപി അഞ്ച് സീറ്റോടെ രണ്ടാമതെത്തി. എന്‍സിപി 3, പിപിഎ 2, സ്വതന്ത്രര്‍–3 എന്നിങ്ങനെയാണ് കക്ഷി നില.സിക്കിമില്‍ ഇത്തവണയും സിക്കിം ക്രാന്തി കാരി മോർച്ച തകർപ്പൻ വിജയമാണ് നേടിയത്.ആകെയുള്ള 32 സീറ്റില്‍ 31 ഉം തൂത്തുവാരി. സിക്കിം മുഖ്യമന്ത്രിയും എസ്കെഎം അധ്യക്ഷനുമായ പ്രേം സിങ് തമങ് 7,044 വോട്ടിന് വിജയിച്ചു.

Also Read: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: എറണാകുളത്ത് ഓറഞ്ച് അലർട്ട്; 7 ജില്ലകളിൽ യെല്ലോ അലർട്ട്

പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് ഒറ്റ സീറ്റിൽ ഒതുങ്ങി. എസ്ഡിഎഫിനായി രംഗത്തിറങ്ങിയ മുൻ ഇന്ത്യന് ഫുട്ബോൾ ക്യാപ്റ്റൻ ബൈചിങ് ബൂട്ടിയടക്കം തോറ്റു. 10 വർഷത്തിനിടെ ബൈചിങ് ബൂട്ടിയയുടെ ആറാം തെരഞ്ഞെടുപ്പ് തോൽവിയാണിത്. കോൺഗ്രസും ബിജെപിയും സ്ഥാനാർഥികളെ നിർത്തിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ഇരു സംസ്ഥാനങ്ങളിലേക്കും ഏപ്രില്‍ 19നാണ് വേട്ടെടുപ്പ് നടന്നത്. അരുണാചലിലെ രണ്ട് ലോക്സഭ സീറ്റിലും സിക്കിമിലെ ഒരു ലോക്സഭ സീറ്റിലും മറ്റന്നാള്‍ വോട്ടെണ്ണൽ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News