ബിജെപി കോർ കമ്മിറ്റി യോഗം ആരംഭിച്ചു.ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, വി.മുരളിധരൻ, അപരാജിത സാരംഗി എം പി തുടങ്ങിയവർ യോഗത്തിന് എത്തി.കേരള പ്രഭാരി പ്രകാശ് ജാവ്‌ദേക്കറും ഇന്നത്തെ കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
അതേസമയം സംഘടനാ നേതൃമാറ്റത്തിന് തൽക്കാലം ആവശ്യപ്പെടില്ലെന്ന് എംടി രമേശ് പറഞ്ഞു. പാലക്കാട് ഉപതെരഞ്ഞടുപ്പ് അടക്കം ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ; ഡ്രൈവര്‍ക്ക് നെഞ്ചുവേദന; കോട്ടയത്ത് സ്വകാര്യ ബസ് ഡിവൈഡറില്‍ ഇടിച്ചു കയറി
അതേസമയം ബിജെപിയിൽ കൂടുതൽ വിഭാഗീയത ഉണ്ടെന്ന് വരുത്തി തീർക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്ന് ശോഭാ സുരേന്ദ്രൻ അരോപിച്ചു. എന്നാൽ നിലവിൽ വിഭാഗീയത ഉണ്ടോ എന്ന ചോദ്യത്തിൽ നിന്നും ശോഭ ഒഴിഞ്ഞുമാറി. തോൽവിയാണെങ്കിലും വിജയമാണെങ്കിലും ചർച്ച ചെയ്യുമെന്നും സംസ്ഥാന അധ്യക്ഷൻ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു എന്ന് കേരള പ്രഭാരി തന്നെ പറഞ്ഞിട്ടുണ്ടെന്നും ബിജെപി ഇരുമ്പ് മറയുള്ള പാർട്ടി അല്ല എന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിലെ തോൽവി ഏൽപ്പിച്ച ആഘാതം ബിജെപിയിൽ രൂക്ഷമായ വിഭാഗീയതക്കും തമ്മിലടിക്കും കാരണമായതായി സൂചനകൾ ഉണ്ടായിരുന്നു. പാർട്ടിയുടെ കോർ കമ്മിറ്റി ചേരാതെ നേതൃയോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിജെപി നേതാക്കളായ പി.കെ. കൃഷ്ണദാസും എം.ടി. രമേശും അദ്യഘട്ടത്തിൽ നിലപാടെടുത്തതായും വിവരമുണ്ടായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here