ഉൾപ്പാർട്ടി തർക്കം മുറുകുന്നു, സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ കഴിയാതെ ബിജെപി

കർണാടകയിൽ തെരഞ്ഞെടുപ്പ് അടുത്തുവരവെ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിക്കാൻ കഴിയാതെ ബിജെപി. പാർട്ടിക്കകത്ത് തർക്കം തുടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി യോഗങ്ങൾ ചേർന്നെങ്കിലും സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ല.

180ഓളം പേരടങ്ങുന്ന ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിക്കും എന്നായിരുന്നു അമിത് ഷാ കഴിഞ്ഞദിവസം പറഞ്ഞിരുന്നത്. എന്നാൽ സ്ഥാനാർത്ഥികളെ സംബന്ധിച്ച് തർക്കം തുടരുന്ന സാഹചര്യത്തിലാണ് പട്ടിക വൈകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ബിജെപിയുടെ ദേശീയ ഇലക്ഷൻ കമ്മിറ്റി ചർച്ചകളിൽനിന്ന് മുൻ കർണാടക മുഖ്യമന്ത്രി യെദിയൂരപ്പ അതൃപ്തി പ്രകടിപ്പിച്ച് ഇറങ്ങിപ്പോയെന്നേ സൂചനകളുണ്ടായിരുന്നു. സംസ്ഥാന നേതൃത്വവുമായി ദേശീയ നേതൃത്വം ചർച്ചകൾ നടത്തുമ്പോഴും യെദിയൂരപ്പ ഉണ്ടായിരുന്നില്ല. അതേസമയം തർക്കങ്ങൾ പരിഹരിച്ച് ഇന്ന് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പാര്‍ട്ടി ഇന്ന് പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.

അതിനിടെ കോൺഗ്രസിലും സ്ഥാനാർത്ഥികളെ ചൊല്ലി തർക്കങ്ങൾ തുടരുകയാണ്. 58 സീറ്റുകളിലേക്കാണ് കോൺഗ്രസ് ഇനിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ ഉള്ളത്. ഡികെ ശിവകുമാർ, സിദ്ധരാമയ്യ പക്ഷങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് അന്തിമ സ്ഥാനാർത്ഥിപ്പട്ടിക കോൺഗ്രസിനും പ്രഖ്യാപിക്കാൻ കഴിയാത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News