ബിജെപി പന്തളം നഗരസഭാ ഭരണസമിതിക്കെതിരെ ബിജെപി കൗൺസിലർ

പന്തളം നഗരസഭയിൽ ബിജെപി ഭരണ സമിതിയ്ക്കെതിരെ ബിജെപി കൗൺസിലർ തന്നെ രംഗത്ത്. നഗരസഭയിലെ വസ്തുനികുതി പരിഷ്കരണത്തിലെ അശാസ്ത്രീയ നടപടിയാണ് ബിജെപി അംഗം കെ വി പ്രഭ ചോദ്യം ചെയ്യുന്നത്. മുൻസിപ്പൽ ഭരണസമിതിയുടെ നടപടി കെട്ടിട ഉടമകൾക്ക് ബാധ്യത തീർത്തുവെന്ന പരാതി നിലനിൽക്കുകയാണ് ബിജെപി വാർഡ് കൗൺസിലിന്റെ പരസ്യ വിമർശനം.

Also read:ചരിത്രം കുറിച്ച് വിഴിഞ്ഞം; ഏറ്റവും കൂടുതൽ ഡ്രാഫ്റ്റ് ആഴമുള്ള മദർഷിപ്പ് MSC കെയ്ല തുറമുഖത്ത്

2020 ൽ അധികാരത്തിൽ വന്ന ബിജെപി ഭരണസമിതി നടപ്പാക്കിയ വസ്തുനികുതി പരിഷ്കരണത്തിനെതിരെയാണ് ബിജെപി കൗൺസിലർ തന്നെ രംഗത്തെത്തിയത്. യാതൊരു പഠനവും നടത്താതെ മിക്ക കെട്ടിടങ്ങളിലും നിയമപരമല്ലാത്ത യു എ നമ്പർ പതിച്ചെന്നും. ഇത് കേരളത്തിൽ ഒരിടത്തും ഇല്ലാത്ത ഒരു പദ്ധതിയാണ് എന്നാണ് കൗൺസിലർ പ്രഭയുടെ വിമർശനം. ഓരോ ഗ്രാമപഞ്ചായത്ത്, നഗരസഭകളിലുള്ള ഭരണ സമിതി കമ്മറ്റികൾ പ്രമേയം പാസ്സാക്കിയാണ് വസ്തുനികുതി പരിഷ്കരണം നടപ്പാക്കുന്നതെന്ന നിയമം നിലനിൽക്കേ പന്തളത്തെ ഇപ്പോഴത്തെ നികുതി കൊള്ളയ്ക്ക് കാരണം ഭരണസമിതി എന്നും ബിജെപി നേതാവ് കൂടിയായ കൗൺസിലർ പ്രഭ കുറ്റപ്പെടുത്തുന്നത്.

Also read:കാൻസർ കോശങ്ങളെ കൊല്ലും, വില 17 കോടി; ലോകത്തിലുള്ള ഏറ്റവും വിലയേറിയ പദാർത്ഥമായ കലിഫോര്‍ണിയം

ഇപ്പോഴത്തെ നികുതി കൊള്ളയ്ക്ക് കാരണം ഭരണസമിതി മാത്രമാണ്. നഗരസഭയിൽ പ്രമേയം പാസ്സാക്കി നിലവിലെ അശാസ്ത്രീയമായ നികു തി പിരിവ് നിർത്തിവെച്ച് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുത്തണമെന്നും കൗൺസിലർ കെ.വി പ്രഭ ആവശ്യപ്പെട്ടു. ബിജെപി ഭരണസമിതിക്കെതിരെ സിപിഐഎം ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ സമരം ശക്തമാകുന്നതിനിടയാണ് ബിജെപി കൗൺസിലർ തന്നെ ഭരണസമിതിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News