ബിജെപി കൗൺസിലർ ഗിരികുമാർ രാജിവെക്കണം; തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിൽ എൽഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം

തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിൽ എൽഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവച്ച കേസിൽ അറസ്റ്റിലായ ബിജെപി തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയും കൗൺസിലറുമായ ഗിരികുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് നഗരസഭാംഗങ്ങളുടെ പ്രതിഷേധം. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഗിരികുമാർ നേതൃത്വം നൽകുന്നതെന്ന് എൽഡിഎഫ് അംഗങ്ങൾ പറഞ്ഞു.

അതേസമയം, സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിക്കല്‍ കേസിൽ ജില്ലാ നേതാവിന്റെ അറസ്റ്റോടെ ബിജെപി നേതൃത്വം പ്രതിസന്ധിയിലായി. ക്രൈം ബ്രാഞ്ച് സംഘത്തിന്റെ പഴുതടച്ചുള്ള അന്വേഷണവും തെളിവുകളും ഗിരികുമാറിന് തിരിച്ചടിയായി. ഇതോടെ ആശ്രമം കത്തിക്കലില്‍ ബിജെപി നാളിതുവരെ നടത്തിയിരുന്ന നുണപ്രചാരണങ്ങളെല്ലാം പൊളിയുകയായിരുന്നു.

ഗിരിയുടെ നിര്‍ദേശം അനുസരിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രകാശനും ശബരി എസ്.നായരും ചേര്‍ന്നാണ് തീവെച്ചതെന്നാണ് കണ്ടെത്തല്‍. തീവെച്ചശേഷം ആശ്രമത്തില്‍ വയ്ക്കാനുള്ള റീത്ത് വാങ്ങി നല്‍കിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൃഷ്ണകുമാര്‍ ആണ് മറ്റൊരു പ്രതി. പ്രതികള്‍ പരസ്പരമുള്ള ബന്ധവും ഫോണ്‍ രേഖകളും സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. വ്യക്തമായ തെളിവുകള്‍ ശേഖരിച്ചശേഷമാണ് പ്രതികളുടെ അറസ്റ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News