കൊടുങ്ങല്ലൂർ നഗരസഭയിൽ ഹിയറിംഗ് തടസപ്പെടുത്തി ബിജെപി കൗൺസിലർമാർ

കൊടുങ്ങല്ലൂർ നഗരസഭയിൽ ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം നടത്തിയ ഹിയറിംഗ് ബിജെപി കൗൺസിലർമാർ തടസപ്പെടുത്തി. റോഡ് നിർമ്മാണ കരാറുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ നടന്ന ഹിയറിംഗാണ് ബിജെപിയുടെ സമരാഭാസത്തെ തുടർന്ന് തടസപ്പെട്ടത്.

ALSO READ: ചാലക്കുടിയില്‍ മോട്ടോര്‍ ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ രണ്ട് പ്രതികള്‍ പിടിയില്‍

ബിജെപി കൗൺസിലറും നഗരസഭാ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനുമായ ഒ.എൻ ജയദേവനെ ഒഴിവാക്കി നഗരസഭാ ചെയർപേഴ്സൺ ഹിയറിംഗ് നടത്തിയെന്നാരോപിച്ചാണ് ബിജെപി പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധം നടത്തിയത്.

ഹൈക്കോടതി നിർദ്ദേശപ്രകാരം നഗരസഭാ സെക്രട്ടറിയും, എഞ്ചിനീയറുമാണ് ചെയർപേഴ്സൻ്റെ ചേംബറിൽ കരാറുകാരുടെ ഹിയറിംഗ് നടത്തിയതെന്നും, വസ്തുതകൾ മനസിലാക്കാതെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ബിജെപി എന്നും നഗരസഭാ ചെയർപേഴ്സൺ ടി.കെ ഗീത പറഞ്ഞു.

ALSO READ: വർഗീയവാദികൾക്ക് ചെയ്ത് നോക്കാവുന്ന ഒരു വ്യായാമം; ശ്രദ്ധനേടി ശിഹാബ് പൊയ്ത്തുകടവിന്റെ ലേഖനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration