ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയിൽ പ്രതിസന്ധി. സീറ്റ് നിഷേധിക്കപ്പെട്ട എംപിമാർ നേതൃത്വത്തിനെതിരെ രംഗത്ത് വന്നു. രാജസ്ഥാനിൽ സീറ്റ് നിഷേധിക്കപ്പെട്ട 5 എംപിമാർ പ്രതിഷേധം ശക്തമാക്കി. ചുരുവിൽ നിന്നുള്ള എംപി രാം സിങ് കസ്വാൻ പാർട്ടി വിടാൻ സാധ്യതയുണ്ട്. രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി നേതാവ് ഹനുമാൻ ബനിവാളും ബിജെപിക്കെതിരെ രംഗത്ത് വന്നു. ആർഎൽപി ആവശ്യപ്പെട്ട നാഗൂർ സീറ്റ് ബിജെപി ഏറ്റെടുത്തതിലാണ് പ്രതിഷേധം.
മോദിയുടെ അതൃപ്തിയാണ് സീറ്റ് നിഷേധിക്കപ്പെടാൻ കാരണമെന്ന് പ്രഗ്യാ സിങ് താക്കൂർ പറഞ്ഞു. സമ്മർദ നീക്കങ്ങളും പരസ്യ പ്രതികരണങ്ങളും അനുവദിക്കില്ലെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചു. നേതൃയോഗത്തിന് ശേഷം ചർച്ചകളിലൂടെയാണ് സ്ഥാനാർഥികളെ നിശ്ചയിച്ചത്. പ്രചാരണരംഗത്ത് എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളമെന്നും കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടു. എല്ലാ മണ്ഡലങ്ങളിലും താമരയാണ് സ്ഥാനാർഥി മോദിക്കാണ് വോട്ട്, അനിൽ ആന്റണിയെ തീരുമാനിച്ചത് ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാണ്. ഘടകകക്ഷികളുടെ മുതിർന്ന നേതാക്കൾകൂടി മൽസരിക്കണമെന്നും കേന്ദ്ര നേതൃത്വം അറിയിച്ചു.
Also Read: മദ്യ നയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാൾ ഇന്നും ഇ ഡിക്ക് മുന്നിൽ ഹാജരായേക്കില്ല
അതേസമയം, അനിൽ ആന്റണിയുടെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പത്തനംതിട്ടയിൽ ബിജെപിയിൽ പൊട്ടിത്തെറി. പി.സി. ജോർജ്ജിനെ ഒഴിവാക്കിതിൽ നേതൃത്വത്തെ പരസ്യമായി വിമർശിച്ച് പത്തനംതിട്ടയിലെ ബിജെപി ജില്ലാ നേതാവ് തന്നെ രംഗത്ത് എത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here