‘ഇപ്പോൾ പ്രസക്തിയില്ല’, ക്രൈസ്തവരെ ഒപ്പംനിർത്തേണ്ട സാഹചര്യത്തിൽ വിചാരധാരയെ തള്ളി ബിജെപി

സംഘപരിവാറിന്റെ ആശയാടിത്തറ രൂപപ്പെടുത്തിയ വിചാരധാരയെ തള്ളിപ്പറഞ്ഞ് ബിജെപി സംസ്ഥാന ഘടകം. വിചാരധാരയ്ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു.

ഈസ്റ്റർ ദിനത്തിൽ ബിജെപി നേതാക്കൾ ക്രിസ്ത്യൻ സഭാ മേലധ്യക്ഷന്മാരെ സന്ദർശിച്ചതിൽ നേരത്തെ മന്ത്രി മുഹമ്മദ് റിയാസ് വിമർശനമുന്നയിച്ചിരുന്നു. വിചാരധാരയിൽ ക്രിസ്ത്യാനികൾ ഹിന്ദുത്വവാദികളുടെ മുഖ്യശത്രുക്കളാണ്, ഈ വിചാരധാരയെ തള്ളിപ്പറയാൻ ബിജെപി തയ്യാറാണോ എന്നതായിരുന്നു റിയാസ് ഉന്നയിച്ച ചോദ്യം. ഇതിന് മറുപടിയായാണ് എംടി രമേശ് വിചാരധാരയെ തള്ളിപ്പറഞ്ഞത്.

ഈസ്റ്റർ ദിനത്തിൽ ബിജെപി നേതാക്കൾ വ്യാപകമായി സഭാ മേലധ്യക്ഷന്മാരെ സന്ദർശിച്ചിരുന്നു. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി വി മുരളീധരന്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോയെ സഭാ ആസ്ഥാനത്തെത്തി കണ്ടു. കണ്ണൂരില്‍ പി കെ കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായാണ് കൂടിക്കാഴ്ച നടത്തിയത്. കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിനെയും ബി.ജെ.പി നേതാക്കളുടെ സംഘം സന്ദര്‍ശിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News