കര്‍ണാടകയില്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എന്‍ഡിഎയ്ക്ക് തിരിച്ചടിയായിരിക്കുകയാണ് ജനതാദള്‍ എസ് എംഎല്‍എ രേവണ്ണയുടെ അറസ്റ്റ്. കര്‍ണാടക എംപി പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരായ ലൈംഗിക പീഡന കേസുകള്‍ കൂടി വലിയ വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ത്രീകളുടെ വോട്ടുകളെ ഇത് ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
ALSO READ: തിരുവനന്തപുരത്ത് കടലാക്രമണം; കടല്‍വെള്ളം റോഡില്‍
ബിജെപിയുടെ 14 സിറ്റിങ് സീറ്റുകളിലാണ് മെയ് 7 ന് വോട്ടെടുപ്പ്. പ്രചാരണ വേദികളില്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ രേവണ്ണയുടെ വിഷയമാണ് പ്രചരണായുധമാക്കുന്നത്. വീട്ടമ്മയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ രേവണ്ണ മുന്‍പും സമാനമായ കുറ്റകൃത്യങ്ങളില്‍ പെട്ടിട്ടുണ്ടെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ എംപിയുമായ എല്‍.ആര്‍. ശിവരാമെ ഗൗഡയും ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. 30 വര്‍ഷം മുന്‍പ് നടത്തിയ യുകെ സന്ദര്‍ശനത്തിനിടെ സ്ത്രീകളോടു മോശമായി പെരുമാറിയതിനു ഹോട്ടലില്‍ നിന്നു രേവണ്ണയെ പുറത്താക്കിയതാണെന്നു അദ്ദേഹം പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here