മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് ഡിസംബർ അഞ്ചിന് സത്യപ്രതിജ്ഞ ചെയ്യും. നിയമസഭാ കക്ഷി യോഗത്തിന് മുമ്പ് നടന്ന ബിജെപി കമ്മിറ്റി യോഗത്തിലാണ് ഉപമുഖ്യമന്ത്രിയുടെ പേര് തീരുമാനിച്ചത്. പ്രഖ്യാപനം യോഗത്തിന് ശേഷമുണ്ടാകും. അതേസമയം, ഷിൻഡെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ സമ്മതിച്ചു. ഒരാഴ്ച നീണ്ട സ്തംഭനാവസ്ഥക്കൊടുവിലാണ് തിരക്കിട്ട നീക്കങ്ങളെങ്കിലും വകുപ്പുകളുമായി ബന്ധപ്പെട്ട തർക്കങ്ങൾ തല പൊക്കിയേക്കും.
മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയെ ചുറ്റിപ്പറ്റിയുള്ള സസ്‌പെൻസ് ഇന്ന് അവസാനിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്ര നിരീക്ഷണ സംഘം പങ്കെടുക്കുന്ന എൻഡിഎയുടെ നിർണായക യോഗത്തിൽ ബിജെപി നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കും. കഴിഞ്ഞ ദിവസം ദേവേന്ദ്ര ഫഡ്‌നാവിസ് ഏക്‌നാഥ് ഷിൻഡെയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഒരാഴ്ച നീണ്ട അനശ്ചിതാവസ്ഥക്ക് പരിഹാരമായി.
Also Read; അകാലിദൾ നേതാവ് സുഖ്ബീർ സിങ് ബാദലിന് നേരെ വധശ്രമം; സംഭവം അമൃത്സറിലെ സുവർണക്ഷേത്രത്തിൽ വെച്ച്
ഷിൻഡെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ സമ്മതിച്ചു. എന്നാൽ ഒത്തുതീർപ്പിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല. ഇന്നത്തെ യോഗങ്ങൾക്ക് ശേഷം കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് അറിയാൻ കഴിഞ്ഞത് മഹായുതി നേതാക്കൾ ഉച്ചകഴിഞ്ഞ് 3.30 ന് ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും. മുഖ്യമന്ത്രിയും 2 ഉപമുഖ്യമന്ത്രിമാരും ഉൾപ്പെടുന്ന 3 അംഗങ്ങൾ മാത്രമേ സത്യപ്രതിജ്ഞ ചെയ്യുകയുള്ളൂവെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഷിൻഡെ സേനയുടെയും അജിത് പവാറിൻ്റെയും എൻസിപി വിഭാഗത്തിന് ഓരോ ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കാനാണ് സാധ്യത. എന്നിരുന്നാലും, മഹായുതി സഖ്യകക്ഷികൾ വകുപ്പുകളെ ചൊല്ലി തർക്കിച്ചേക്കുമെന്നാണ് സൂചന. ഷിൻഡെ സേനയുടെയും അജിത് പവാറിൻ്റെയും എൻസിപി വിഭാഗത്തിന് ഓരോ ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കാനാണ് സാധ്യത.
Also Read; സംഭൽ സന്ദർശനത്തിനിടെ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി ഗേറ്റിൽ തടഞ്ഞു
ദില്ലിയിൽ നടന്ന വകുപ്പ് ചർച്ചകൾക്ക് ശേഷമാണ് മുംബൈയിലേക്ക് മടങ്ങാതെ ഷിൻഡെ ജന്മനാട്ടിലേക്ക് മുങ്ങിയത്. പെട്ടെന്നുള്ള യാത്ര അഭ്യൂഹങ്ങൾ ഉയർത്തിയിരുന്നു. മുംബൈയിലെ നിർണായ യോഗങ്ങൾ റദ്ദാക്കിയായിരുന്നു ഷിൻഡെയുടെ ആസൂത്രിതമല്ലാത്ത യാത്ര. തുടർന്നും ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഷിൻഡെ യോഗങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ഇതിനിടെ സത്യപ്രതിജ്ഞാ തീയതി പ്രഖ്യാപിച്ചും അജിത് പവാറുമായി വകുപ്പ് ചർച്ചകൾ നടത്തിയുമാണ് ബിജെപി മുന്നോട്ട് പോയത്.
ഈ നീക്കം ഷിൻഡെ പക്ഷത്ത് മന്ത്രിക്കുപ്പായം തുന്നി തയ്യാറായിരിക്കുന്ന എംഎൽഎമാരിലും അലോസരമുണ്ടാക്കാൻ തുടങ്ങിയതോടെയാണ് ഷിൻഡെ നിലപാടിൽ അയവ് വരുത്തിയത്. മന്ത്രിസഭയുടെ ഭാഗമാകാൻ കഴിഞ്ഞില്ലെങ്കിൽ ഇവരിൽ വലിയൊരു ഭാഗം വീണ്ടുമൊരു കൂറുമാറ്റം നടത്തിയാൽ ഉദ്ധവ് താക്കറെയുടെ അവസ്ഥയുണ്ടാകുമെന്ന ആശങ്കയും ഷിൻഡെയെ വേട്ടയാടുന്നുണ്ട്. അതേസമയം, എൻസിപി ശരദ് പവാർ വിഭാഗത്തെ എംഎൽഎമാർ ഫഡ്നാവിസിനെ കണ്ടതും ഷിൻഡെ പക്ഷത്തിനുള്ള മുന്നറിയിപ്പാണ്. മഹാരാഷ്ട്രയിൽ വരും ദിവസങ്ങളിൽ രാഷ്ട്രീയ അടിയൊഴുക്കുകൾ ശക്തമായിരിക്കുമെന്നതിന്റെ സൂചനകളാണ് പുറത്ത് വരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here