രാജ്യത്തെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടുള്ള വസ്തുതകളെ ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന് വളച്ചൊടിക്കാന്‍ ശ്രമിക്കുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ട്. എന്നാല്‍ ചരിത്രത്തെ വളച്ചൊടിക്കുന്നവര്‍ക്ക് ഒരിക്കലും ചരിത്രം സൃഷ്ടിക്കാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞതും ഇതു തന്നെയാണെന്നും ഗെലോട്ട് പറഞ്ഞു.
തെറ്റായ വസ്തുതകള്‍ ഉപയോഗിച്ച് ചരിത്രം തിരുത്തിയെഴുതാന്‍ ശ്രമിച്ചവരെ ചരിത്രകാരന്മാര്‍ പരിഹസിച്ച ഒട്ടേറെ ഉദാഹരണങ്ങള്‍ ഇപ്പോഴും മുമ്പും ഉണ്ടായിട്ടുണ്ടെന്നും സ്വാതന്ത്ര്യ സമരത്തില്‍ ‘മഹാത്മാഗാന്ധി, പണ്ഡിറ്റ് നെഹ്റു, സര്‍ദാര്‍ പട്ടേല്‍, ഭഗത്‌സിങ്, മൗലാനാ ആസാദ് തുടങ്ങിയ നേതാക്കള്‍ നല്‍കിയ സംഭാവനകള്‍ സുവര്‍ണ ലിപികളാല്‍ എഴുതപ്പെട്ടതും ഒരിക്കലും മായാത്തതും ആണെന്ന് അശോക് ഗെലോട്ട് പറഞ്ഞു.
ALSO READ: ബ്രൂവറി വിഷയത്തിൽ പ്രതിപക്ഷം ഉന്നയിക്കുന്നത് കെട്ടിച്ചമച്ച ആരോപണങ്ങൾ; ടി പി രാമകൃഷ്ണൻ
പാക്കിസ്ഥാനിലും ബംഗ്ലാദേശിലും അടക്കം ഇത്തരത്തില്‍ ചരിത്രം വെട്ടിത്തിരുത്തിയ നടപടികള്‍ ഉണ്ടായിട്ടുണ്ടെന്നും ഇത്തരം ശ്രമങ്ങളാണ് ലോകത്ത് ഈ രാജ്യങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്നതെന്നും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കര്‍ഷക നേതാവ് ജഗ്ദീപ് സിംഗ് ദല്ലേവാളിന്റെ ആരോഗ്യകാര്യത്തില്‍ കേന്ദ്രവും പഞ്ചാബ് സര്‍ക്കാരും നിസംഗത പുലര്‍ത്തുന്നതായും ഗെലോട്ട് വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here