ലോക് സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ വന്ന് നില്‍ക്കേ തിരുവനന്തപുരത്ത് ബിജെപിയില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു.ബിജെപി ജില്ല കമ്മിറ്റി അംഗം നെല്ലിനാട് ശശി പാര്‍ട്ടി വിട്ട് സിപിഎമ്മിന് ഒപ്പം ചേര്‍ന്നു. ആറ്റിങ്ങല്‍ ഇടത് സ്ഥാനാര്‍ത്ഥി വി. ജോയിയുടെ സ്വീകരണത്തില്‍ പങ്കെടുത്തു കൊണ്ടാണ് കര്‍ഷകമോര്‍ച്ചയുടെ മുന്‍ ജില്ല സെക്രട്ടറി കൂടിയായ നെല്ലിനാട് ശശി നിലപാട് വ്യക്തമാക്കിയത്.
ALSO READ ; മത്സരത്തിനിടെ റോയൽ ചലഞ്ചേഴ്സ് താരത്തോട് വിവാഹ അഭ്യർത്ഥനയുമായി ആരാധകൻ
സംസ്ഥാനത്തിലെയും ജില്ലയിലെയും ബിജെപി നേതാക്കള്‍ പിന്തുടര്‍ന്ന് വരുന്ന സ്വജനപക്ഷപാതത്തിലും, ബിജെപി വെച്ച് പുലര്‍ത്തുന്ന രാജ്യവിരുദ്ധ നിലപാടുകളിലും പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്ന് നെല്ലിനാട് ശശി പറഞ്ഞു. തന്നോടൊപ്പം കൂടുതല്‍ പ്രവര്‍ത്തകരും പാര്‍ട്ടി വിടുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് നെല്ലിനാട് ശശി കൂട്ടിച്ചേര്‍ത്തു.
ALSO READ: രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസ്; വധശിക്ഷക്കെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു
വെഞ്ഞാറമൂട് നെല്ലിനാട് ഭാഗത്തിലെ ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട നേതാവാണ് നെല്ലിനാട് ശശി. ബിജെപിയുടെ രാഷ്ട്രീയ നയങ്ങളില്‍ മനം മടുത്ത് കൂടുതല്‍ ആളുകള്‍ വരും ദിവസങ്ങളില്‍ പുരോഗമന പ്രസ്ഥാനങ്ങളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് സിപിഐഎം ജില്ല സെക്രട്ടറിയും ആറ്റിങ്ങലിലെ ഇടത് സ്ഥാനാര്‍ത്ഥിയുമായ വി.ജോയി പറഞ്ഞു.
ALSO READ: കറികളൊന്നും വേണ്ട! ഉരുളക്കിഴങ്ങുണ്ടെങ്കില്‍ ഉച്ചയ്‌ക്കൊരുക്കാം കിടിലന്‍ ചോറ്
കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയിലെ പാലോടില്‍ നിന്നും കോണ്‍ഗ്രസിലെ നിരവധി പ്രവര്‍ത്തകര്‍ സിപിഎമ്മിന് ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപിയില്‍ വിള്ളലുകള്‍ ഉണ്ടാകുന്നത്. ആറ്റിങ്ങലില്‍ വി. മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായി എത്താന്‍ ഇരിക്കെ, സ്വന്തം പാളയത്തില്‍ നിന്ന് തന്നെ കൊഴിഞ്ഞ് പോക്ക് ഉണ്ടാകുന്നത് ബിജെപിയ്ക്കും കടുത്ത ക്ഷീണമായിരിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here