തെലങ്കാനയിൽ ബിജെപിയുടെ പ്രചാരണ ആയുധം അയോധ്യ ക്ഷേത്രം

തെലങ്കാനയിലും അയോധ്യ ക്ഷേത്രം പ്രചാരണ ആയുധമാക്കി ബിജെപി. അധികാരത്തിൽ എത്തിയാൽ തെലങ്കാനയിൽ ഉള്ളവർക്ക് അയോധ്യ ക്ഷേത്രത്തിൽ സൗജന്യ ദർശനം അനുവദിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അതിനിടെ ബിജെപി വിട്ട നടി വിജയശാന്തിക്ക് കോൺഗ്രസ് സുപ്രധാന ചുമതല നൽകി. തെലങ്കാനയിൽ ഏത് വിധേനയും അധികാരത്തിൽ എത്താൻ അയോധ്യ ക്ഷേത്ര വിഷയം ഉയർത്തിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിച്ചത്.

Also Read; ‘മാധ്യമപ്രവര്‍ത്തനം ഒരു കുറ്റമല്ല, പക്ഷേ..!’; നവകേരള ബസിനെതിരായ വ്യാജവാര്‍ത്തകള്‍ക്കിടെ കെ.കെ ഷാഹിന

ഇത്തവണ ബിജെപി അധികാരത്തിൽവന്നാൽ തെലങ്കാന സംസ്ഥാനത്തിലുള്ളവർക്ക് സൗജന്യമായി അയോധ്യയിലെ രാമ ക്ഷേത്രത്തിൽ ദർശനം അനുവദിക്കുമെന്നും അമിത് ഷാ പറഞ്ഞു. തെലങ്കാനയിലെ ഗദ്വലിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെലങ്കാനയിലെ ബിആർഎസ് സർക്കാർ വൻതോതിലുള്ള അഴിമതിയിൽ ഏർപ്പെട്ടിരിക്കുകയാണെന്നും, രാഷ്ട്രീയത്തിൽ നിന്നും ബിആർഎസ് വിട്ട് നിൽക്കേണ്ട സമയമാണിതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിമർശിച്ചു.

Also Read; 20 മാസം പ്രായത്തിൽ കരൾ മാറ്റിവെച്ചു; 25 വർഷങ്ങൾക്കിപ്പുറം ആ കുഞ്ഞുരോഗി ഡോക്ടർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News