‘നരേന്ദ്രമോദിക്ക് വോട്ട് ചെയ്യാത്ത സർക്കാർ ജീവനക്കാർക്ക് തെരഞ്ഞെടുപ്പിന് ശേഷം ജോലിയിലിരിക്കാൻ അവകാശമില്ല’: വിചിത്ര വാദവുമായി മുന്‍ ബിജെപി എംപി സന്തോഷ് അഹ്ലാവത്

നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പിനുശേഷം ഓഫീസിലിരിക്കാനോ ജോലി ചെയ്യാനോ അവകാശമില്ലെന്ന് രാജസ്ഥാനിലെ മുന്‍ ബിജെപി എംപി സന്തോഷ് അഹ്ലാവത്. സൂരജ്ഗഢില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുമ്പോഴായിരുന്നു മുന്‍ വനിതാ എംപിയുടെ ഭീഷണി. അതിനിടെ അസമില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ നിന്നും അനധികൃതമായി 50 ലക്ഷം രൂപ കണ്ടെത്തി.

Also Read: ‘ജനാധിപത്യം ബാക്കിയുണ്ടെങ്കിലേ നമുക്കിവിടെ ജീവിക്കാൻ പറ്റൂ’: ഇഡിക്കും കേന്ദ്രത്തിനും വിമർശനവുമായി കെ ജെ ജേക്കബ്

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണം ചൂടു പിടിക്കുമ്പോള്‍, പണം വാരിയെറിഞ്ഞും ഭീഷണിപ്പെടുത്തിയും വോട്ട് നേടാനുളള ശ്രമവും ഉത്തരേന്ത്യയില്‍ ബിജെപി വ്യാപകമായി നടത്തുന്നുവെന്ന് വ്യക്തമാക്കുന്ന സംഭവ വികാസങ്ങളാണ് പുറത്തുവരുന്നത്. നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പിനുശേഷം ഓഫീസിലിരിക്കാനോ ജോലി ചെയ്യാനോ അവകാശമില്ലെന്ന് രാജസ്ഥാനിലെ മുന്‍ ബിജെപി എംപി സന്തോഷ് അഹ്ലാവത് ഭീഷണിപ്പെടുത്തി. സൂരജ്ഗഢില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുമ്പോഴായിരുന്നു മുന്‍ വനിതാ എംപിയുടെ വിവാദ പരാമര്‍ശം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒന്നുകില്‍ മനസ്സിലാക്കി പെരുമാറണം, അല്ലെങ്കില്‍ ബാഗ് പാക്ക് ചെയ്ത് പോയ്‌ക്കൊളൂവെന്നും സന്തോഷ് അഹ് ലാവത് പറഞ്ഞു. മോദിക്ക് വോട്ട് ചെയ്യാത്ത ഉദ്യോഗസ്ഥരെ അഞ്ചു വര്‍ഷത്തേക്ക് മണ്ഡലത്തില്‍ പ്രവേശിപ്പിക്കില്ലെന്നും സൂരജ്ഗഢിലെ ഒരു സര്‍ക്കാര്‍ ഓഫീസിലും ജോലി ചെയ്യാന്‍ അവകാശമില്ലെന്നും അഹ്‌ലാവത്.

Also Read: പത്തനംതിട്ട ജി ആന്റ് ജി നിക്ഷേപ തട്ടിപ്പ്; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

അതിനിടെ അസമില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ നിന്നും അനധികൃതമായി 50 ലക്ഷം രൂപ കണ്ടെത്തി. മരിയാങ്-ഗെകു മണ്ഡലത്തിലെ നിയമസഭാ സ്ഥാനാര്‍ത്ഥി ഒലോം പന്യാങ്ങിന്റെ കാറില്‍ നിന്നാണ് പണം കണ്ടെത്തിയത്. ഇയാളുടെ ഭാര്യയുടെ പേരിലുളള കാറാണെന്ന് പൊലീസ് കണ്ടെത്തി. വോട്ടിന് പണം നല്‍കാനായി കാറില്‍ കൊണ്ടുപോയതെന്നാണ് സംശയം. പൊലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News