കൊടകര കുഴൽപ്പണ കേസിൽ ബിജെപിയെ വെട്ടിലാക്കി മുൻ ഓഫീസ് സെക്രട്ടറി, പണം എത്തിച്ചത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിനായെന്ന് വെളിപ്പെടുത്തൽ

കൊടകര കുഴൽപ്പണ കേസിൽ ബിജെപിയെ വെട്ടിലാക്കി മുൻ ഓഫീസ് സെക്രട്ടറി, പണം എത്തിച്ചത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിനായെന്ന് വെളിപ്പെടുത്തൽ. കേസിലെ സാക്ഷിയും കുഴൽപ്പണ ഇടപാട് സമയത്തെ ബിജെപി ഓഫീസ് സെക്രട്ടറിയുമായിരുന്ന തിരൂർ സതീഷിൻ്റേതാണ് വെളിപ്പെടുത്തൽ. ഓഫീസിലേക്ക് പണം എത്തിച്ചത് ചാക്കുകെട്ടുകളിൽ നിറച്ചായിരുന്നെന്നും പരാതിക്കാരനായ ധർമരാജൻ പണവുമായി ജില്ലാ ഓഫീസിലെത്തുമ്പോൾ അവിടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉണ്ടായിരുന്നെന്നും സതീഷ് പറയുന്നു.

ALSO READ: ക്ലീന്‍ ഇമേജുള്ളവര്‍ക്കേ അവസരമുള്ളൂ, പക്ഷേ പാര്‍ട്ടിയുടെ നാലു സ്ഥാനാര്‍ത്ഥികള്‍ ക്രിമിനല്‍ കേസ് പ്രതികള്‍; വെട്ടിലായി ഈ നേതാവ്!

തൃശൂർ ജില്ലാ ഓഫീസിൽ നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോയ കോടികളാണ് പിന്നീട് കവർച്ച ചെയ്യപ്പെട്ടതെന്നും കുഴൽപ്പണം കൊണ്ടുവന്നവർക്ക് റൂം ബുക്ക് ചെയ്ത് നൽകിയത് ബിജെപി ജില്ലാ ട്രഷറർ ആവശ്യപ്പെട്ടത് പ്രകാരമാണെന്നും സതീഷ് വെളിപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News