സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പാര്‍ട്ടിക്കകത്തു നിന്നും ശക്തമായ പ്രതിഷേധം; കര്‍ണാടക ബിജെപിയില്‍ പ്രതിസന്ധി തുടരുന്നു

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കര്‍ണാടക ബിജെപിയില്‍ പ്രതിസന്ധി പുകയുകയാണ്. ബിജെപി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പാര്‍ട്ടിക്കകത്തു നിന്നും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. ഇതോടെ ഇപ്പോഴും കൊഴിഞ്ഞുപോക്ക് തുടരുന്നതും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. സ്ഥാനാര്‍ത്ഥി പട്ടികയ്‌ക്കെതിരെ നേതാക്കള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഇത് കണ്ടില്ലെന്നു നടിച്ചാണ് ബിജെപി നേതൃത്വം മുന്നോട്ടുപോകുന്നത്. ഇനിയും 12 സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ബിജെപിക്ക് പ്രഖ്യാപിക്കാന്‍ ഉള്ളത്.

ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടതിന് പിന്നാലെ തന്നെ കര്‍ണാടക ബിജെപിയില്‍ പ്രതിസന്ധി പുകഞ്ഞിരുന്നു. ആദ്യ ഘട്ടത്തില്‍ 189 പേരുടെ പട്ടിക ആയിരുന്നു ബിജെപി പ്രഖ്യാപിച്ചത്. അന്‍പത്തിരണ്ട് പുതുമുഖങ്ങളായിരുന്നു ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചത്. മുന്‍ മുഖ്യമന്ത്രി യെദ്യൂയൂരപ്പയുടെ മകന്‍ ബി. വൈ വിജയേന്ദ്ര പട്ടികയില്‍ ഇടംപിടിച്ചിരുന്നു. ശിക്കാരിപ്പുരയില്‍ നിന്നായിരിക്കും ബി.വൈ വിജയേന്ദ്ര മത്സരിക്കുക. മുഖ്യമന്ത്രി ബസവരാജ് ബോമ്മൈ ശിഗ്ഗാവില്‍ നിന്നാകും മത്സരിക്കുക. ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീ പ്രാധാന്യം കുറവായിരുന്നു. ഇത് വിമര്‍ശനത്തിന് ഇടയാക്കി. ഇതിന് തൊട്ടുപിന്നാലെ ഇരുപത്തിമൂന്ന് മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയും ബിജെപി പ്രഖ്യാപിച്ചു. ഇതിലും വിമര്‍ശനങ്ങള്‍ക്ക് വകയു്ണ്ടായിരുന്നു.

അതേസമയം ഡി.കെ ശിവകുമാര്‍ സിദ്ധരാമയ്യ പക്ഷങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ തര്‍ക്കം പുകയുകയാണ്. അന്‍പത്തിയേഴോളം സീറ്റുകളില്‍ ഇനിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. അതിനിടെ ബിജെപിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ എത്തിയ ലക്ഷ്മണ്‍ സവാഡിക്ക് കോണ്‍ഗ്രസ് മത്സരിക്കാന്‍ സീറ്റ് നല്‍കിയിട്ടുണ്ട്. അതാനി മണ്ഡലത്തില്‍ നിന്നുമാകും ലക്ഷ്മണ്‍ സവാഡി മത്സരിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News