വയനാട് ദുരന്തത്തിൽ കേന്ദ്രത്തിന്റെ അവഗണന ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് ഭയന്ന് ബിജെപി

wayanad landslide

വയനാട് ദുരന്തത്തിൽ കേന്ദ്ര സർക്കാർ കാണിച്ച അവഗണന ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് ഭയന്ന് ബിജെപി. വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതും കേന്ദ്ര സഹായം നൽകാത്തതും തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചയാണ്. വയനാട് ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണയത്തിൽ അടക്കം തിരിച്ചടി സംബന്ധിച്ച ഭയം വ്യക്തമാണ്.

Also Read; അലൻ വോക്കർ ഷോയിലെ മൊബൈൽ മോഷണം; നാല് പേർ പിടിയിലായെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ

നൂറുകണക്കിനാളുകളുടെ ജീവനെടുക്കുകയും കോടികളുടെ നഷ്ടം ഉണ്ടാവുകയും ചെയ്ത ദുരന്തത്തിനുശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് വയനാട്ടിലേത്. ദുരന്തം നടന്ന് 70 ദിവസത്തിന് ശേഷവും ആവശ്യമായ സഹായങ്ങൾ ഒന്നും കേന്ദ്രസർക്കാരിൽ നിന്ന് ലഭ്യമാവാത്തതിന്റെ അമർഷവും ചർച്ചയും വ്യാപകമാകുന്നതിനിടെയാണ് വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഉപതിരഞ്ഞെടുപ്പ്. ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതും കേന്ദ്രസഹായം നൽകാത്തതിന്റെയും ഫലം തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകും എന്ന ഭയം ബിജെപിക്ക് ഉണ്ട്.

സ്ഥാനാർത്ഥി നിർണയത്തിൽ അടക്കം ഇത് വ്യക്തമാണ്. പ്രിയങ്ക ഗാന്ധി എന്ന ദേശീയ നേതാവിനെതിരെ എൽഡിഎഫ്, സിപിഐ ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരിയെ സ്ഥാനാർത്ഥിയാക്കിയപ്പോൾ ബിജെപി പരിഗണിച്ചത് കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ നവ്യ ഹരിദാസിനെ. മുൻപ് നടന്ന തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയും ആനിരാജയും ഏറ്റുമുട്ടിയപ്പോൾ എൻഡിഎ യെ പ്രതിനിധീകരിച്ചത് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന കെ സുരേന്ദ്രൻ ആയിരുന്നു. രാഹുൽഗാന്ധിയുടെ രാജി പ്രഖ്യാപനവും പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിച്ചതിന്റെയും സൂചനകൾ ആരംഭിച്ചത് മുതൽ എൻഡിഎയുടെ സ്ഥാനാർഥിത്വവും ചർച്ചയായിരുന്നു.

Also Read; ഇസ്രയേലിന്റെ അടുത്ത ലക്ഷ്യം ഇറാൻ? യുദ്ധ തയ്യാറെടുപ്പുകൾ സംബന്ധിച്ച അമേരിക്കയുടെ ഇൻ്റലിജൻസ് രേഖകൾ ചോർന്നതായി റിപ്പോർട്ട്

വയനാട്ടിൽ എൻഡിഎ സ്ഥാനാർഥിയായി സ്മൃതി ഇറാനിയുടേതടക്കം പേരുകൾ ഉയർന്നിരുന്ന ഇടത്താണ് മഹിളാമോർച്ച സംസ്ഥാന കൗൺസിൽ അംഗം മാത്രമായ നവ്യ ഹരിദാസിനെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് എൻ ഡി എ നിർദേശിച്ചത് . മുണ്ടക്കൈ ദുരന്തത്തിൽ കേന്ദ്രസർക്കാരിനെതിരെ പ്രചരിക്കുന്നത് ആരോപണം മാത്രമാണെന്നും അവ തിരഞ്ഞെടുപ്പിൽ ഫലിക്കില്ലെന്നുമാണ് ബിജെപിയുടെ പ്രചരണം. എന്നാൽ സ്ഥാനാർത്ഥിയെ തെരഞ്ഞെടുത്തതിൽ അടക്കം ഈ ഭയം വ്യക്തമാക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News