ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ തോൽവി ഉറപ്പായി: മുഖ്യമന്ത്രി

ബിജെപി ഇനി ഒരു തവണ കൂടി അധികാരത്തിൽ വന്നാൽ സർവ്വനാശം എന്ന തിരിച്ചറിവ് ജനങ്ങൾക്ക് ഉണ്ടായിട്ടുണ്ടെന്നും ദേശീയതലത്തില്‍ അവരുടെ തോല്‍വി ഉറപ്പായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.  ‘ഇന്ത്യ’ മുന്നണി വിശാലമായ കൂട്ടായ്മയാണെന്നും ഓരോ ദിനം കഴിയുന്തോറും ആ കൂട്ടായ്മ കരുത്താർജിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിജെപിക്ക് കാലിനടിയിൽ മണ്ണ് ചോരുന്നു എന്ന തിരിച്ചറിവ് ഉണ്ടായി. ബിജെപി ഇതര പ്രതിപക്ഷ കക്ഷി നേതാക്കളുടെ നാട്ടിൽ റെയ്ഡ് നടത്തുകയാണ്. പക്ഷെ എന്തൊക്കെ ചെയ്താലും
അന്തിമ വിധി ജനങ്ങളുടേതാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: വ്യാജ നിയമന തട്ടിപ്പ്: ചിലത് തുറന്നു പറയാനുണ്ട്; മന്ത്രി വീണാ ജോര്‍ജ്

കേരളത്തില്‍ ഏതെങ്കിലും ഒരു സീറ്റിൽ നിന്ന് ബിജെപി അംഗത്തെ തെരഞ്ഞെടുത്തയക്കാം എന്ന കണക്ക് കൂട്ടൽ ബിജെപിക്കുമില്ല.അത്രയേറെ മതനിരപേക്ഷമായ നാടാണ് കേരളം
ഇവിടുന്ന് ജയിച്ച് പോയ പാർലമെന്റ് അംഗങ്ങൾക്ക് ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കാൻ സാധിച്ചോ എന്ന് പരിശോധിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: കണ്ണൂരില്‍ വന്‍ സ്വര്‍ണവേട്ട; ഒരു കോടി എട്ട് ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി

18 യുഡി എഫ് അംഗങ്ങളും ഒരു ഘട്ടത്തിലും ബിജെപി യെ വിമർശിക്കുകയുണ്ടായില്ല
ഇത് കോൺ ഗ്രസിന്‍റെ ദൗർബല്യമാണ്. വർഗീയതയുമായി സമരസപ്പെട്ട് പോകാനാണ് കോൺഗ്രസ് എന്നും ശ്രമിച്ചിട്ടുള്ളത്. കോൺഗ്രസും ബിജെപിയും 2021-22 വർഷം ഏക മനസോടെ പ്രവർത്തിച്ചു.രണ്ടു ശരീരമെങ്കിലും ഒരു മനസായിരുന്നു. കോൺഗ്രസ്സിനെ കൂട്ടത്തോടെ വാരിയെടുക്കാമെന്ന വിശ്വാസം ബിജെപിക്കുണ്ട്. അതുകൊണ്ട് തൽക്കാലം കോൺഗ്രസ് വരട്ടെ എന്നാണ് ബിജെപി കരുതുന്നത്.

രാജ്യത്താകെ നടപ്പിലാക്കുന്ന വലതുപക്ഷ നയത്തിൽ നിന്നും വ്യത്യസ്ത നയമാണ് നാം നടപ്പിലാക്കുന്നത്. ആ ബദൽ നയമാണ് നമ്മെ വ്യത്യസ്തമാക്കുന്നത്.
പരമദരിദ്രർ ഒരു ശതമാനത്തിൽ താഴെ. 64006 പേരെ പരമ ദരിദ്രാവസ്ഥയിൽ നിന്ന് മോചിപ്പിക്കാൻ 3 വർഷം കൊണ്ട് കഴിയും. ആദ്യഭാഗം നവംബറിൽ നടക്കും.

2025 നവംബർ 1 ന് അതിദരിദ്രരി ല്ലാത്ത സംസ്ഥാനമായി കേരളം മാറും. ഇതാണ് ബദൽ
അതിനോട് അത്ര യോജിപ്പുള്ളവരല്ല ബിജെപി സർക്കാർ. സംസ്ഥാനത്തെ എങ്ങനെ ദ്രോഹിക്കാൻ പറ്റുമെന്നാണ് അവർ നോക്കുന്നത്. സഹായിക്കേണ്ട ഘട്ടങ്ങളിലെല്ലാം പകയോടെ പെരുമാറിയെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News