സംഘർഷഭൂമിയിൽ താമര വിരിയിക്കാനെത്തിയ ബിജെപിയ്ക്ക് വൻ തിരിച്ചടി; കലാപമടങ്ങാത്ത മണിപ്പൂരിൽ ബിജെപി നേരിട്ടത് വൻ പരാജയം

കലാപമടങ്ങാത്ത മണിപ്പൂരിൽ ബിജെപിക്ക് വൻ തിരിച്ചടി. സംഘർഷഭൂമിയിൽ താമര വിരിയിക്കാമെന്ന ബിജിപിയുടെ മോഹത്തിന് കനത്ത തിരിച്ചടിയാണ് മണിപ്പൂർ ജനത നൽകിയത്. രണ്ട് സീറ്റുകളിൽ ബിജെപിയും സഖ്യകക്ഷിയും കോൺഗ്രസിനോട് പരാജയപ്പെട്ടു.

Also Read; ‘ഇന്ത്യ തകരില്ല, നാനൂറ് സീറ്റ് പിടിക്കുമെന്ന് അഹങ്കരിച്ചവർക്ക് മുന്നൂറ് തികയുന്നില്ല, ഉത്തരേന്ത്യയിലെ സാധാരണക്കാർ ബിജെപിയെ കയ്യൊഴിയുന്നു, സമരം തുടരും’: എം സ്വരാജ്

2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനായി അഭയാർത്ഥി ക്യാമ്പുകളിൽ കാത്തിരിക്കേണ്ടി വന്ന ജനതയാണ്‌ മണിപ്പൂരിലേത്‌. അരക്ഷിതാവസ്ഥയിലേക്ക് കൂപ്പ് കുത്തിയ മണിപ്പൂരിലെ ജനങളുടെ മറുപടിയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സംസ്ഥാന സർക്കാർ മണിപ്പൂരിൽ അഴിച്ചു വിട്ട ആക്രമണവും തുടർന്ന് ആ ജനതയെ തിരിഞ്ഞു നോക്കാൻ പോലും തയാറാകാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ബീരേന് സിംഗിന്റെയും മനുഷ്യത്വരഹിതമായ സമീപനത്തിനേറ്റ തിരിച്ചടിയാണ് മണിപ്പൂരിലേത്.

Also Read; ‘മോദി ഗ്യാരന്‍റി’ക്ക് പുല്ലുവില ; ഹാട്രിക് വിജയമെങ്കിലും വാരാണസിയില്‍ ഏറ്റത് വന്‍ തിരിച്ചടി

ഇന്നർ മണിപ്പൂരിൽ നിന്നും ആൻഗോംച്ച ബിമോലകോയ്‌ജം കോൺഗ്രസിന്റെ ശബ്ദമായി ലോകസഭയിലെത്തും. ഇവിടെ ബിജെപിയുടെ സ്ഥാനാർഥി തൗനജാം ബസന്ത് കുമാർ സിങ്ങിനെയാണ് കോൺഗ്രസ് പ്രതിനിധി പരാജയപ്പെടുത്തിയത്. ഔട്ടർ മണിപ്പൂരിൽ ആൽഫ്രഡ്‌ കൺഗം ആർത്തുർ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഔട്ടർ മണിപ്പൂരിൽ ആൽഫ്രഡ്‌ കൺഗം ആർത്തുർ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തവണ നാഗ പീപ്പിൾ ഫ്രണ്ടിന്റെ ലോർഹോ എസ് ഫോസെ ആണ് ഈ മണ്ഡലത്തിൽ നിന്നും വിജയിച്ചത്.

എന്നാൽ ഇത്തവണ കോൺഗ്രസ് പ്രതിനിധിയെ ഇവിടെ നിന്നുള്ള ജനങ്ങൾ തെരഞ്ഞെടുത്തു. സ്വന്തം മണ്ണിൽ ഒരു വർഷത്തിലേറെയായി തുടരുന്ന ചോര കളിയിൽ മനം മടുത്ത മണിപ്പൂരിലെ ജനങ്ങൾ രാജ്യവും സംസ്ഥാനവും ഭരിക്കുന്ന ബിജെപിയെ താഴ്വരയിൽ നിന്നും തുരത്തുന്ന കാഴ്ച ഈ തെരഞ്ഞെടുപ്പിൽ കാണാൻ കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News