ഇലക്ടറല്‍ ബോണ്ടുകളിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) ബിജെപി നേടിയത് 1300 കോടി രൂപയോളമെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന് ഇത്തരത്തില്‍ ലഭിച്ചതിനേക്കാള്‍ ഏഴ് മടങ്ങിലധികം വരും ഈ തുക. 2012 – 22 സാമ്പത്തിക വര്‍ഷത്തില്‍ ബിജെപി സംഭാവനയായി ഇത്തരത്തില്‍ ലഭിച്ചത് 1917 കോടിയാണ്.
ALSO READ: ഇനി അധിക ദിവസമില്ല പെട്ടെന്ന് ആധാര്‍ അപ്‌ഡേറ്റ് ചെയ്യൂ… കൂടുതല്‍ വിവരങ്ങള്‍ അറിയാം
ആകെ ബിജെപിക്ക് നേടിയ പാര്‍ട്ടി ഫണ്ടായ 2360.8 കോടിയില്‍ 61 ശതമാനവും ഇലക്ട്രല്‍ ബോണ്ടിലൂടെയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടുന്നുണ്ട്. വരുമാനത്തിനൊപ്പം ചെലവ് കണക്കുകളും പുറത്തുവന്നിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടപ്പുകള്‍ക്ക് ഉള്‍പ്പെടെ വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും ഉപയോഗിച്ച വകയില്‍ 78.2 കോടിയാണ് ചെലവ്. സ്ഥാനാര്‍ത്ഥികള്‍ക്ക് 76. 5 കോടി രൂപയുടെ സഹായവും നല്‍കി.
2021 -22 ഇലക്ട്രല്‍ ബോണ്ടില്‍ കോണ്‍ഗ്രസിന് 236 കോടി ലഭിച്ചപ്പോള്‍, ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം അത് 171 കോടിയിലേക്ക് ഇടിഞ്ഞു എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here