ബിജെപിക്ക് ഇക്കുറി വെറും 35 വോട്ടുകൾ; റാന്നിയിൽ ബിജെപി വാർഡ്‌ പിടിച്ചെടുത്ത്‌ സിപിഐ എം

പത്തനംതിട്ട ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് വാർഡുകളിലും എൽഡിഎഫ് വിജയിച്ചു.
റാന്നി പഞ്ചായത്തിലെ ഏഴാം വാര്‍ഡിൽ ബിജെപി സ്ഥാനാർഥിക്ക് ലഭിച്ചത് വെറും 35 വോട്ടുകൾ ആണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അജിമോന്‍ ആണ് 251 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചത്.എൽഡിഎഫ് സ്ഥാനാർഥി അജിമോൻ 413 വോട്ടുകൾ നേടിയപ്പോൾ യുഡിഎഫ് സ്ഥാനാർഥി നേടിയത് 162 വോട്ടുകൾ ആണ്. ബിജെപി അംഗം രാജിവച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്.

ALSO READ: ലോക്‌സഭ സുരക്ഷാ വീഴ്ച; പ്രതികളെല്ലാം പിടിയില്‍, ഭീകര വിരുദ്ധ സ്‌ക്വാഡെത്തി

പത്തനംതിട്ട മലപ്പുഴശ്ശേരി പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി അശ്വതി പി നായർ ഒരു വോട്ടിന് വിജയിച്ചു. നിലവിലെ സിപിഐ അംഗം ജോലി ആവശ്യാർഥം വിദേശത്തേക്ക് പോയത് കൊണ്ടാണ് പന്ത്രണ്ടാം വാർഡിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

ALSO READ: സൂപ്പര്‍ ഹീറോയാകുന്നു; പ്രതികരണവുമായി പാർവതി തിരുവോത്ത്

തെരഞ്ഞെടുപ്പ് നടന്ന റാന്നിയും മുല്ലപ്പെരിശേരി പഞ്ചായത്തും എൽഡിഎഫ് തന്നെ ആണ് ഭരിക്കുന്നത്. രണ്ട് സ്ഥലങ്ങളിലെയും ഫലം ഭരണത്തെ ബാധിക്കില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News