“സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കലാപം”; ആനി രാജയുടെ വസ്തുതാന്വേഷണ സമിതിക്കെതിരെ കേസെടുത്ത് ബിജെപി സര്‍ക്കാര്‍

മണിപ്പൂര്‍ സന്ദര്‍ശിച്ച സിപിഐ നേതാവ് ആനി രാജയുടെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സമിതിക്കെതിരെ കേസെടുത്ത് ബിജെപി സര്‍ക്കാര്‍. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കലാപമാണ് മണിപ്പൂരില്‍ നടന്നതെന്ന് വസ്തുതാന്വേഷണ സമിതി പറഞ്ഞിരുന്നു. ഇതിനെതിരെ ബിജെപി നല്‍കിയ കേസിലാണ് നടപടി.എട്ടാം തീയതിയാണ് കേസെടുത്തത് .

നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍സ് എന്ന സംഘടനയുടെ സമിതിയാണ് സന്ദര്‍ശനം നടത്തിയത്. ആനി രാജ, നിഷ സിദ്ധു, ദീക്ഷ ദ്വിവേദി എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഇവരെ പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. സംസ്ഥാനത്ത് മെയ്തി സ്ത്രീകള്‍ക്ക് മാനസീക ബുദ്ധിമുട്ട് ഉണ്ടാകുന്ന വിധത്തില്‍ പെരുമാറുന്നു എന്ന ആരോപണവും ആനിരാജയ്‌ക്കെതിരായ കേസില്‍ പറയുന്നു.

Also Read: വിമ്പിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പ്; കാര്‍ലോസ് അല്‍ക്കാരസ് ബറേറ്റിനിയെ നേരിടും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration