അസമിൽ ബീഫിന് സമ്പൂർണ്ണ നിരോധനമേർപ്പെടുത്തി ബിജെപി സർക്കാർ. ഹോട്ടലുകളിലും പൊതുയിടങ്ങളിലും ബീഫ് വിൽക്കുന്നതിനും കഴിക്കുന്നതിനുമാണ് വിലക്ക്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് ഇക്കാര്യം അറിയിച്ചത്. അസമിൽ ക്ഷേത്രങ്ങൾക്ക് സമീപമുള്ള ബീഫ് നിരോധനത്തിന് പിന്നാലെയാണ് സംസ്ഥാനത്ത് ഒട്ടാകെ ബിജെപി സർക്കാർ ബീഫിന് നിരോധനം ഏർപ്പെടുത്തിയത്.
റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും പൊതു ഇടങ്ങളിലും ബീഫ് വിളമ്പുന്നതിനും കഴിക്കുന്നതിനും നിരോധനം ഏർപ്പെടുത്തി. സംസ്ഥാന മന്ത്രിസഭ യോഗത്തിന്റെതാണ് തീരുമാനം. മുസ്ലീം ഭൂരിപക്ഷമുള്ള സമഗുരി മണ്ഡലത്തിൽ അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ വോട്ട് ഉറപ്പാക്കാൻ ബിജെപി ബീഫ് വിതരണം ചെയ്തെന്ന് ആരോപണം ഉയർന്നിരുന്നു.
25 വർഷം കോൺഗ്രസ് ഭരിച്ചിരുന്ന ഈ മണ്ഡലത്തിൽ ബിജെപി വിജയിച്ചതിന് ശേഷമുള്ള നടപടി അംഗീകരിക്കാൻ ആകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. അതേസമയം ബീഫ് നിരോധനം കോൺഗ്രസ് അംഗീകരിക്കണമെന്നും അല്ലാത്തപക്ഷം പാക്കിസ്ഥാനിലേക്ക് സ്ഥിരതാമസം മാറ്റണമെന്നുമുള്ള വിമർശനവുമായി അസം മന്ത്രി പിജൂഷ് ഹസാരിക രംഗത്തെത്തി. 35 ശതമാനം വരുന്ന ന്യൂനപക്ഷ ജന വിഭാഗങ്ങളുള്ള അസമിൽ ജനങ്ങളുടെ മൗലികാവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റം തുടരുകയാണ് ബിജെപി സർക്കാർ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here