‘ഒടുവിൽ ഹിന്ദുത്വ അജണ്ട നടപ്പിലാക്കി കേന്ദ്രം’, സിഎഎ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു, 14 പേർക്ക് പൗരത്വം

ഒടുവിൽ രാജ്യത്ത് ഹിന്ദുത്വ അജണ്ട നടപ്പിലാക്കി കേന്ദ്ര സർക്കാർ. സിഎഎയ്ക്ക് കീഴിൽ രാജ്യത്ത് ആദ്യമായി 14 പേർക്ക് പൗരത്വം നൽകി. ആദ്യമായി അപേക്ഷിച്ചവര്‍ക്കാണ് പൗരത്വം നല്‍കിതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കേന്ദ്ര ആഭ്യന്ത്ര സെക്രട്ടറി അജയ് കുമാര്‍ ബല്ലയാണ് അപേക്ഷകര്‍ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. സർക്കാരിന്റെ വർഗീയ അജണ്ടയായ സിഎഎക്കെതിരെ സമരം പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ഈ നടപടി.

ALSO READ: അമീബിക് മസ്തിഷ്ക ജ്വരം: മരുന്ന് കേരളത്തിലോ ഇന്ത്യയിലോ ഇല്ല, വിദേശരാജ്യങ്ങളിൽ നിന്ന് എത്തിക്കാൻ സാധ്യത തേടി ആരോഗ്യവകുപ്പ്

മാര്‍ച്ച് 11-നായിരുന്നു പൗരത്വ ഭേദഗതി സംബന്ധിച്ച വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കിയത്. ഇതിനു പിന്നാലെ അപേക്ഷിക്കാനുള്ള പോർട്ടലും കേന്ദ്രസർക്കാർ പുറത്തിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൗരത്വത്തിന് അപേക്ഷിച്ചതിൽ 14 പേർക്കാണ് കേന്ദ്രസർക്കാർ പൗരത്വം നൽകിയത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയാണ് ഇവർക്ക് പൗരത്വ സർട്ടിഫിക്കറ്റ് വിതരണം ചെയ്തതും. പൗരത്വ ഭേദഗതിക്കെതിരായ ഹർജികള സുപ്രിംകോടതിയുടെ പരിഗണനയിൽ ഇരിക്കെയാണ് കേന്ദ്ര നീക്കമെന്നതും ശ്രദ്ധേയമാണ്.

ശക്തമായ എതിർപ്പുകൾ ഉയർന്നു വന്നെങ്കിലും തെരഞ്ഞെടുപ്പിന് മുന്നേ തന്നെ ഭേദഗതി നടപ്പിലാക്കുമെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാനൻ, ബംഗ്ലാദേശ് രാജ്യങ്ങളിൽ നിന്നുളമുസ്ലിം ഇതര വിഭാഗങ്ങൾക്കാണ് കേന്ദ്ര സർക്കാർ പൗരത്വം നൽകുന്നത്. ശ്രീലങ്കയിൽ നിന്നുള്ള അഭയാർഥികളെയും കേന്ദ്ര സർക്കാർ ഒഴിവാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News