മണിപ്പൂരിൽ വിഭജനം സൃഷ്ടിക്കാനാണ് ബിജെപിയുടെ ഡബിൾ എഞ്ചിൻ സർക്കാർ ശ്രമിക്കുന്നതെന്ന് സിപിഐ ദേശീയ കൗൺസിൽ . ഈ മാസം 25 ന് മണിപ്പൂർ ഐക്യദാർഡ്യ ദിനമായി ആചരിക്കുമെന്ന് സിപിഐ വ്യക്തമാക്കി. ഏക സിവിൽ കോഡിൽ എല്ലാ വിഭാഗങ്ങളുമായും ചർച്ചകൾ നടത്തണമെന്നും ഏകത്വമെന്നത് സമത്വമല്ലെന്നും സിപിഐ ദേശീയ കൗൺസിൽ.
മണിപ്പൂർ സംഘർഷത്തിൽ ആശങ്ക രേഖപ്പെടുത്തിയ ദേശീയ കൗൺസിൽ മണിപ്പൂരിൽ അടിയന്തരമായി സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപെട്ടു. ആനി രാജ ഉൾപെടെയുള്ളവർക്കെതിരെ എടുത്ത കേസ് പിൻവലിക്കണം. ഈ മാസം 25 ന് മണിപ്പൂർ ഐക്യദാർഡ്യ ദിനമായി ആചരിക്കുമെന്ന് സിപിഐ അറിയിച്ചു. ലിംഗ സമത്വത്തെയാണ് സിപിഐ പിന്തുണയ്ക്കുന്നതെന്നും ഏക സിവിൽ കോഡിനെ പൂർണമായി എതിർക്കുന്നുവെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ വ്യക്തമാക്കി.നിയമസഭകളിലും പാർലമെന്റിലും പാർട്ടിയുടെ സാന്നിധ്യം വർധിപ്പിക്കുകയാണ് ലക്ഷ്യമെന്നും ഡി രാജ കൂട്ടിച്ചേർത്തു.
Also Read: കോഴിക്കോട്ടെ എ.ഐ പണം തട്ടിപ്പ്; നഷ്ടപ്പെട്ട പണം തിരിച്ചുപിടിച്ച് പൊലീസ് സൈബർ ഓപ്പറേഷൻ വിഭാഗം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here