ചരിത്രത്തെ ബിജെപി സര്‍ക്കാര്‍ തിരുത്തിയെഴുതുന്നു: സീതാറാം യെച്ചൂരി

ചരിത്രത്തെ ബിജെപി സര്‍ക്കാര്‍ തിരുത്തിയെഴുതുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള നയത്തിന്റെ ഭാഗമാണ് പുതിയ വിദ്യാഭ്യാസ നയം. പൊതുവിദ്യാഭ്യാസമാണ് രാജ്യത്തിന്റെ അടിസ്ഥാന ശില. ഭരണഘടനയെ അടിസ്ഥാനമാക്കിയുള്ള മൂല്യബോധമാണ് വിദ്യാഭ്യാസത്തില്‍ വേണ്ടത്.

READ ALSO:രാമക്ഷേത്രം: മുസ്‌ലിം ലീഗിന്റെ മൗനം ആത്മവഞ്ചന: ഐഎന്‍എല്‍

ഹിന്ദുരാഷ്ട്രത്തിലേക്കുള്ള ബിജെപിയുടെ യാത്രയില്‍ വിദ്യാഭ്യാസത്തെ ആയുധമാക്കി മാറ്റുന്നു. ഇതിനായി ചരിത്രത്തെ വക്രീകരിക്കുകയാണ് ബിജെപി സര്‍ക്കാര്‍. ചരിത്രത്തെ മതം മാത്രം വെച്ച് അളന്ന് ചിത്രീകരിക്കുന്നു. ഹിന്ദു ഭരണാധികാരികളെ മാത്രം മഹാന്‍മാരായി ചിത്രീകരിക്കുന്നു.
മുസ്ലീം ഭരണാധികാരികളെ അപകീര്‍ത്തിപ്പെടുത്തിയും ചിത്രീകരിക്കുന്നു. അയോധ്യയ്ക്ക് സമാനമായ സംഭവങ്ങള്‍ പലയിടത്തും സൃഷ്ടിക്കുകയാണ് ബിജെപി സര്‍ക്കാരെന്നും യെച്ചൂരി വിമര്‍ശിച്ചു.

READ ALSO:കഞ്ചിക്കോട് ചരക്ക് ലോറികള്‍ കൂട്ടിയിടിച്ച് അപകടം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News