മഹാരാഷ്ട്രയിൽ രണ്ടാഴ്ചയോളം നീണ്ട അനശ്ചിതത്തിനൊടുവിൽ രണ്ടാമത്തെ ബിജെപി സർക്കാർ ഇന്ന് അധികാരമേൽക്കും. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ കൂടാതെ രണ്ട് ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. വകുപ്പ് തർക്കങ്ങൾക്കിടയിലും ചടങ്ങിനെ ആഘോഷക്കാഴ്ചയാക്കാനുള്ള വിപുലമായ ഒരുക്കങ്ങളാണ് മുംബൈയിൽ നടന്നു കൊണ്ടിരിക്കുന്നത്.
മഹാരാഷ്ട്രയിലെ രണ്ടാമത്തെ ബി.ജെ.പി. സർക്കാർ അധികാരമേൽക്കുമ്പോൾ സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രിയുൾപ്പെടെ പ്രമുഖരുടെ നീണ്ട നിര തന്നെയുണ്ടാകും. 19 മുഖ്യമന്ത്രിമാർ കൂടാതെ കേന്ദ്രമന്ത്രിമാരും പാർട്ടിയുടെ പ്രമുഖനേതാക്കളും ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തും. സുരക്ഷയ്ക്കായി 4000 പോലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. ദക്ഷിണ മുംബൈയിലെ ആസാദ് മൈതാനത്താണ് പ്രത്യേകംതയ്യാറാക്കിയ പന്തലിൽ സത്യപ്രതിജ്ഞാച്ചടങ്ങ് ക്രമീകരിച്ചിരിക്കുന്നത്.
Also Read: സിൽവർ ലൈൻ; കെ റെയിൽ എം ഡി യും ദക്ഷിണറെയിൽവേ അധികൃതരും തമ്മിൽ ചർച്ച നടന്നു
മഹായുതി സഖ്യകക്ഷികളുടെ അര ലക്ഷത്തോളം അനുയായികളെയും ചടങ്ങിലെത്തിക്കും 2000 വിവിഐപികൾക്ക് പ്രത്യേക ഇരിപ്പിടവുമൊരുക്കിയിട്ടുണ്ട്. നാലായിരത്തോളം സ്പെഷ്യൽ പോലീസ് സേനയെയും വിന്യസിച്ചിട്ടുണ്ട്. മൈതാനത്തിലേക്കുള്ള റോഡുകളിൽ ഗതാഗതനിയന്ത്രണവും സുരക്ഷാക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 2014-ൽ ദേവേന്ദ്ര ഫഡ്‌നവിസ് മഹാരാഷ്ട്രയുടെ ആദ്യത്തെ ബി.ജെ.പി. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്തത് വാംഖഡേ സ്റ്റേഡിയത്തിലായിരുന്നു. അന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ കൂടാതെ രണ്ട് ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ഏകനാഥ് ഷിൻഡെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന .
അതെ സമയം സർക്കാർ രൂപീകരണത്തിന് മുമ്പ് ആഭ്യന്തര വകുപ്പിനെച്ചൊല്ലിയുള്ള തർക്കം തുടരുകയാണ്. ബിജെപി വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല. ഉപമുഖ്യമന്ത്രി പദത്തിനൊപ്പം ആഭ്യന്തരവകുപ്പും ലഭിക്കാതെ പോയാൽ ഷിൻഡെയുടെ സ്വാധീനം കുറയ്ക്കുന്ന തരത്തിലാകുമെന്നാണ് ശിവസേന എംഎൽഎമാരുടെ വാദം. പാർട്ടിയുടെ മനോവീര്യവും ഐക്യവും നിലനിർത്താൻ പുതിയ സർക്കാരിൽ ഷിൻഡെയുടെ പങ്കാളിത്തം അനിവാര്യമാണെന്ന് ശിവസേനയിലെ പ്രമുഖ നേതാക്കൾ ഊന്നിപ്പറഞ്ഞു.
ശിവസേനയ്ക്ക് 12, എൻ സി പിക്ക് 9 എന്നിങ്ങനെയാണ് മന്ത്രി സ്ഥാനങ്ങൾ പരിഗണനയിലുള്ളത്. എന്നാൽ വകുപ്പുകളുടെ കാര്യത്തിൽ ഇനിയും ധാരണയായിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here