മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. കേന്ദ്ര കൃഷിമന്ത്രി നരേദ്ര സിംഗ് തോമര്‍ അടക്കം മൂന്ന് കേന്ദ്ര മന്ത്രിമാരും നാല് എം പി മാരും അടക്കം 39 പേരുടെ സ്ഥാനാര്‍ത്ഥി പട്ടികയാണ് പ്രഖ്യാപിച്ചത്.

നരേന്ദ്ര സിങ് തോമര്‍ ദിമനിയില്‍ നിന്ന് ജനവിധി തേടും. ജല്‍ശക്തി സഹമന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍ നര്‍സിങ്പുരില്‍ നിന്നും ഗ്രാമവികസന സഹമന്ത്രി ഫഗ്ഗന്‍ സിങ് കുലസ്‌തെ നിവാസില്‍ നിന്നും മല്‍സരിക്കും. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്‍ഗിയ ഇന്‍ഡോറില്‍ നിന്നാകും മല്‍സരിക്കുക.

READ ALSO:നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഏഴ് വന്‍വികസന പദ്ധതികള്‍ക്ക് ഉടന്‍ തുടക്കമാകും

എം പിമാരായ ഗണേഷ് സിങ്, റിഥി പഥക്, രാകേഷ് സിങ്, റാവു ഉദയ് പ്രതാപ് സിങ് എന്നിവരും മത്സരരംഗത്തുണ്ട്. 39 പേരുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

READ ALSO:യുവജന കമ്മീഷൻ തിരുവനന്തപുരം ജില്ലാതല ജാഗ്രതാ സഭ രൂപീകരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News