ബിജെപി അലവലാതി പാർട്ടിയായി മാറിയെന്ന് വെള്ളാപ്പള്ളി നടേശൻ. ബിജെപിയുടെ എല്ലാ കേടർ സംവിധാനവും നഷ്ടപ്പെട്ടുവെന്നും പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസം പാർട്ടിക്ക് അകത്ത് പറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ മൈക്ക് കെട്ടി അനൗൺസ്മെന്റ് ചെയ്യുകയാണ്. സുരേന്ദ്രന്റെ കപ്പാസിറ്റി എന്താണെന്ന് തനിക്കറിയില്ല. തനിക്ക് സുരേന്ദ്രനെ നേരിട്ടറിയില്ല.
ബിജെപിയിൽ തെറ്റായ പ്രവണത വളർന്നുവരുന്നുവെന്നും മുൻപ് ഇങ്ങനെ ഇല്ലായിരുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
Also read: ‘വയനാട്ടിലെ കുടിൽ തകർത്ത സംഭവം ചെയ്യാൻ പാടില്ലാത്ത കാര്യം’: മന്ത്രി ഒ ആർ കേളു
തെരഞ്ഞെടുപ്പിൽ ആരും തോറ്റു എന്ന് കരുതാൻ കഴിയില്ല. കിട്ടാൻ ഉള്ളത് എല്ലാവർക്കുന്ന കിട്ടി. ഇപി ജയരാജനെതിരെ തെരഞ്ഞെടുപ്പ് ദിവസം ഉണ്ടായത് അന്തർ നാടകം. പ്രസിദ്ധീകരിച്ചത് തെറ്റായ ദിവസം. ഇ പി ജയരാജനെയും സർക്കാരിനെയും ആക്രമിക്കാൻ വേണ്ടിയാണ് അങ്ങനെ ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു.
രമ്യാ ഹരിദാസിനെ കുറിച്ച് പാർട്ടിക്കുള്ളിൽ പോലും നല്ല അഭിപ്രായം ഇല്ല. തന്നെ തോന്നുമ്പോൾ കാണുമ്പോൾ നിന്നു കൊടുക്കേണ്ട ആവശ്യം എനിക്കില്ല. അതാണ് താൻ കാണാൻ അനുമതി കൊടുക്കാതിരുന്നത്. ഞാൻ പെട്ടെന്ന് വിളിച്ചിട്ട് കാണണമെന്ന് പറഞ്ഞാൽ അങ്ങനെ പറ്റുമോ. വർഗീയ നിലപാട് തന്നെയാണ് എന്നും മുസ്ലിം ലീഗിന്. മുസ്ലിം ലീഗ് ഒരുകാലത്തും മതേതര പാർട്ടിയല്ല എന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here