സോണിയ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി

കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി. കർണ്ണാടകയുടെ സൽപ്പേരിനും പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാകാൻ ആരെയും കോൺഗ്രസ് അനുവദിക്കില്ല എന്ന സോണിയയുടെ പരാമർശത്തിനെതിരെയാണ് ഭാരതീയ ജനതാ പാർട്ടി ബിജെപി പരാതി നൽകിയത് ശനിയാഴ്ച കർണാടകയിൽ തിരഞ്ഞെടുപ്പ് നടക്കുന്ന റാലിയെ അഭിസംബോധന ചെയ്യവെയാണ് സോണിയ ഇക്കാര്യം പറഞ്ഞത്.

പരാതിയിൽ സോണിയ ഗാന്ധിയുടെ പരാമർശം ഭിന്നിപ്പുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ഇത്തരമൊരു പ്രസ്താവന നടത്തിയ സോണിയാഗാന്ധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ബിജെപി തിരഞ്ഞെടുപ്പ് സമിതിയോട് പരാതിയിൽ ആവശ്യപ്പെടുന്നത്.

പരാമർശം കർണാടകയിലെ ദേശീയവാദികളെയും സമാധാന കാംക്ഷികളെയും പുരോഗമനവാദികളെയും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ജനങ്ങളെയും പ്രകോപിക്കാനായി തയാറാക്കിയതാണ്. സംസ്ഥാനത്തെ സമാധാനവും ഐക്യവും തകർക്കുക എന്നതും അങ്ങനെ കർണാടകയുടെ നിലനിൽപ്പ് തന്നെ ഇല്ലാതാക്കുക എന്നതുമാണ് ലക്ഷ്യമിടുന്നത്. അതോടൊപ്പം ചില പ്രത്യേക സമുദായങ്ങളുടെ പിന്തുണയുറപ്പിക്കുക കൂടി കോൺഗ്രസ് ലക്ഷ്യമിടുന്നു എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്തിൽ ബിജെപി സൂചിപ്പിച്ചത്.കേന്ദ്രത്തിനെതിരായി നിൽക്കുന്ന ശക്തികളെ എല്ലായ്പ്പോഴും പിന്തുണക്കുന്ന സമീപനമാണ് കോൺഗ്രസിനെന്നും പരാതിയിൽ പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News