ലോക്സഭാ തെരഞ്ഞെടുപ്പ്; സീറ്റ് വിഭജന ചർച്ചകളിൽ തീരുമാനമാകാതെ എൻഡിഎ

ലോക്സഭാ തെരഞ്ഞെടുപ്പിനായി മഹാരാഷ്ട്രയിലും ബീഹാറിലും സീറ്റ് വിഭജന ചർച്ചകളിൽ തീരുമാനമാകാതെ എൻഡിഎ. സഖ്യകക്ഷികളുടെ സീറ്റ് വിഭജനത്തിൽ തീരുമാനമാകാത്തത് പല സംസ്ഥാനങ്ങളിലും ബിജെപിയുടെ സ്ഥാനാർത്ഥി നിർണ്ണയത്തേയും ബാധിച്ചിട്ടുണ്ട്. 80 സീറ്റുകളുള്ള ഉത്തർ പ്രദേശിൽ ബിജെപി 74 സീറ്റിലും രാഷ്ട്രീയ ലോക് ദളും അപ്നാ ദളും രണ്ട് സീറ്റുകളിൽ വീതവും എസ്ബിഎസ്പിയും നിഷാദ് പാർട്ടിയും ഓരോ സീറ്റുകളിലും മത്സരിക്കും.

Also Read: ഹിമാചലിൽ കോൺഗ്രസ് അട്ടിമറി ഭീഷണിയിൽ തുടരവേ മോദി സ്തുതിയുമായി പിസിസി പ്രസിഡന്റ്

ബീഹാറിലും മഹാരാഷ്ട്രയിലും സീറ്റ് വിഭജന ചർച്ചകൾ എങ്ങുമെത്തിയിട്ടില്ല, സീറ്റ് വിഭജന ചർച്ചകൾ സംസ്ഥാന തലത്തിൽ പൂർത്തിയാക്കാനാണ് ബിജെപി ദേശീയ നേതൃത്വം നൽകിയിട്ടുള്ള നിർദ്ദേശം. കർണ്ണാടകയിൽ ബിജെപി – ജെഡിഎസ് സീറ്റ് ധാരണയിലും അന്തിമ പ്രഖ്യാപനം ഉണ്ടായിട്ടില്ല. ആന്ധ്രാ പ്രദേശിൽ ടിഡിപിയുമായും ജനസേനയുമായുള്ള സഖ്യത്തിലും തീരുമാനമായിട്ടില്ല.

Also Read: സംസ്കൃത സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്; തുടർച്ചയായ 22-ാം വർഷവും എസ്എഫ്ഐ

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ സീറ്റ് വിഭജന ചർച്ചകൾ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. കേരള ത്തിലെ മണ്ഢലങ്ങളടക്കം നൂറിലധികം സീറ്റുകളിലെ സ്ഥാനാർത്ഥി നിർണ്ണയം ബിജെപി പൂർത്തിയാക്കിയതായാണ് വിവരം. തിരുവനന്തപുരം സീറ്റിലേക്ക് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറേയും പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News