മഹാരാഷ്ട്രയില്‍ കോൺഗ്രസിൻ്റെ കണ്ണ് തള്ളിച്ചുള്ള മഹായുതി സഖ്യത്തിൻ്റെ വിജയത്തിനിടെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ വേഗത്തിലാക്കി ബിജെപി. മഹായുതി സഖ്യത്തില്‍ വലിയ മുന്നേറ്റം ഉണ്ടാക്കിയ ബിജെപി മുഖ്യമന്ത്രി സ്ഥാനം സഖ്യകക്ഷികള്‍ക്ക് വിട്ടു നല്‍കില്ലെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ശിവസേന ഷിൻഡെ നേതാവ് ഏക്‌നാഥ് ഷിന്‍ഡെയും എന്‍സിപിയുടെ അജിത് പവാറും മുഖ്യമന്ത്രി കസേര ലക്ഷ്യമിടുന്നുണ്ട്.
തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ അജിത്ത് പവാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് ഭാര്യ സുനേത്ര പവാര്‍ ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. എന്നാൽ, മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് മഹായുതി സഖ്യത്തിലെ മൂന്നു പാര്‍ട്ടികളും ചേർന്ന് ഒരുമിച്ച് തീരുമാനം എടുക്കുമെന്ന് നിലവിലെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവസ് വ്യക്തമാക്കി.
മഹാരാഷ്ട്രയില്‍ 26നാണ് നിലവിലെ മന്ത്രിസഭയുടെ കാലാവധി അവസാനിക്കുന്നത്. അതുകൊണ്ട് തന്നെ മന്ത്രിസഭാ രൂപീകരണത്തില്‍ രണ്ട് ദിവസത്തിനുളളില്‍ തീരുമാനം ഉണ്ടായേക്കും.
അതേസമയം ഝാര്‍ഖണ്ഡില്‍ ജെഎംഎമ്മിൻ്റെ നേതൃത്തിലുളള ഇന്ത്യാ സഖ്യം അധികാരത്തിലേറുമ്പോള്‍ ഹേമന്ത് സോറന്‍ തന്നെയാകും മുഖ്യമന്ത്രിയാകുക. കല്‍പ്പന സോറന്‍ അടക്കം നേതാക്കളും മന്ത്രിസഭയിലെത്തിയേക്കും. കോണ്‍ഗ്രസും കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ ചോദിച്ചേക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here