സംസ്ഥാന പദവി നഷ്ടമായതിന് ശേഷം ആദ്യമായി ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. അതുപോലെ ബിജെപിക്ക് വളരെ പ്രതീക്ഷയുള്ള സംസ്ഥാനമാണ് ഹരിയാന. പക്ഷേ രണ്ടിടത്തും ബിജെപിക്ക് അടിത്തെറ്റിയിരിക്കുകയാണെന്ന് വ്യക്തം.
കോണ്‍ഗ്രസില്‍ നിന്നടക്കം പ്രമുഖ നേതാക്കളെ ഓപ്പറേഷന്‍ താമരയിലൂടെയടക്കം സ്വന്തം പാളയത്തിലെത്തിക്കാന്‍ ബിജെപി ശ്രമിക്കുന്നതിനിടെ, പാര്‍ട്ടിയില്‍ തന്നെ പ്രശ്‌നങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. കാരണം മറ്റൊന്നുമല്ല പാര്‍ട്ടിക്കായി ചോരനീരാക്കിയവര്‍ക്ക് സീറ്റില്‍, ഇന്നലെ കയറി വന്നവര്‍ സ്ഥാനാര്‍ത്ഥികള്‍.
ജമ്മുകശ്മീരില്‍ ബിജെപി വൈസ് പ്രസിഡന്റ് പവന്‍ ഖജുരിയ അടക്കം പ്രമുഖരായ തങ്ങളുടെ മൂന്നു നേതാക്കളെ ഗറ്റ്ഔട്ട് അടിച്ചു പാര്‍ട്ടി. ഇവര്‍ വിമതരായ മത്സരരംഗത്തുണ്ട്. ഹരിയാനയില്‍ ബിജെപിക്ക് തലവേദന സൃഷ്ടിക്കുന്നത് മുന്‍ മന്ത്രിമാരാണ്. ഒന്നും രണ്ടുമല്ല ഇരുപതോളം നേതാക്കളാണ് അവിടെ പാര്‍ട്ടി വിട്ടത്. ബിഷാംബര്‍ സിംഗ് വാത്മീകി, രഞ്ജിസ് സിംഗ് ചൗട്ടാല എന്നിവരെയടക്കം ഹരിയാനയില്‍ ബിജെപിക്ക് നേരിടണം.
ALSO READ: സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത; നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്
ഇത്രയും നാളും പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടിട്ട് തങ്ങളെ ബലിയാടാക്കിയാല്‍ പിന്നെന്ത് ചെയ്യുമെന്നാണ് പാര്‍ട്ടി വിട്ട നേതാക്കള്‍ ചോദിക്കുന്നത്. മറ്റ് പാര്‍ട്ടികളില്‍ നിന്നും എത്തിയവര്‍ക്ക് വലിയ പരിഗണന നല്‍കുമ്പോള്‍ പാര്‍ട്ടിയില്‍ വലിയ പാരമ്പര്യമുള്ളവരെ തഴയുകയാണ്. അവസാനം മറ്റ് പാര്‍ട്ടികളില്‍ വിള്ളല്‍ ഉണ്ടാക്കാന്‍ ശ്രമിച്ച് സ്വന്തം പാളയത്തില്‍ പട ഉണ്ടായ അവസ്ഥയിലാണ് ബിജെപി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here