ലോക്സഭാ തെരഞ്ഞെടുപ്പ്; സീറ്റ് നിഷേധിച്ചതിന് പിന്നാലെ വരുണ്‍ഗാന്ധിയെ പ്രചരണ പരിപാടികളില്‍ നിന്നും ഒഴിവാക്കി ബിജെപി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെ വരുണ്‍ഗാന്ധിയെ പ്രചരണ പരിപാടികളില്‍ നിന്നും ബിജെപി ഒഴിവാക്കുന്നു. ഉത്തര്‍പ്രദേശിലെ പിലിഫിത്തില്‍ നരേന്ദ്രമോദി നടത്തിയ റാലിയിലും പൊതുപരിപാടിയിലും വരുണ്‍ഗാന്ധിയെയും മേനകാ ഗാന്ധിയെയും പങ്കെടുപ്പിച്ചില്ല. ദേശീയ നേതാക്കള്‍ നല്‍കിയ താരപ്രചാരകരുടെ പട്ടികയില്‍ ഗാന്ധി കുടുംബത്തിലെ ഇരുവരും ഇല്ലെന്നായിരുന്നു പ്രാദേശിക ബിജെപി നേതൃത്വത്തിന്റെ വിശദീകരണം.

Also Read: സ്നേഹത്തിൻ്റെയും പങ്കുവെക്കലിൻ്റെയും കൈ കോർക്കലിൻ്റേതുമാണ് കേരളത്തിൻ്റെ സ്റ്റോറി: ബിനോയ് വിശ്വം

നരേന്ദ്ര മോദിയെയും യോഗി ആദിത്യനാഥിനെയും തുടര്‍ച്ചയായി വിമര്‍ശിക്കുന്ന വരുണ്‍ഗാന്ധിക്ക് ഇത്തവണ സീറ്റ് നല്‍കാതെയായിരുന്നു ബിജെപിയുടെ പകപോക്കല്‍. സിറ്റിംഗ് സീറ്റായ പിലിഫിത്ത് മണ്ഡലത്തില്‍ കോണ്‍ഗ്രസില്‍ നിന്നെത്തിയ ജിതിന്‍ പ്രസാദയ്ക്കാണ് ബിജെപി സീറ്റ് നല്‍കിയത്. അമ്മ മേനകാ ഗാന്ധിക്ക് സുല്‍ത്താന്‍പൂരില്‍ ഒരുവസരം കൂടി ബിജെപി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഗാന്ധി കുടുംബത്തിലെ ഇരുവരെയും യുപിയിലെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ നിന്നും മാറ്റി നിര്‍ത്തുകയാണ് ബിജെപി. പിലിഫിത്തില്‍ നരേന്ദ്രമോദി നടത്തിയ റാലിയും പൊതുപരിപാടിയിലും വരുണ്‍ഗാന്ധിയുടെയും മേനകാ ഗാന്ധിയുടെയും അസാന്നിധ്യം ശ്രദ്ധേയമായിരുന്നു.

Also Read: ‘കേരള സ്റ്റോറിയ്ക്ക് പകരം മണിപ്പൂർ ഡോക്യുമെന്‍ററിയുമായി വൈപ്പിന്‍ പള്ളി’, ഇത് മതേതരത്വത്തിൻ്റെ കേരള മോഡൽ

പിലിഫിത്തില്‍ മൂന്ന് തവണ എംപിയായ വരുണ്‍ഗാന്ധിയെ മാറ്റി നിര്‍ത്തിയത് വിവാദമായതോടെ വിശദീകരണവുമായി പ്രാദേശിക നേതൃത്വം രംഗത്തെത്തി. ദേശീയ നേതാക്കള്‍ നല്‍കിയ താരപ്രചാരകരുടെ പട്ടികയില്‍ ഇരുവരും ഇല്ലെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ പ്രതികരണം. ആദ്യഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കുന്ന പിലിഭിത് ഉള്‍പ്പെടെ എട്ട് സീറ്റുകളില്‍ മത്സരിക്കുന്ന പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനോ പരിപാടികളിലോ പങ്കെടുക്കാന്‍ ഇരുവര്‍ക്കും ക്ഷണം ലഭിച്ചിട്ടില്ല. അതിനിടെ ഗാന്ധി കുടുംബവുമായി ബന്ധമുളളതിനാലാണ് വരുണിന് സീറ്റ് നല്‍കാത്തതെന്നും പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്നതായും കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News