അയോധ്യയിലേക്ക് അയോധ്യ യാത്ര നടത്താനൊരുങ്ങി ബിജെപി. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 50,000 പേരെ ദിവസവും അയോധ്യയിലെത്തിക്കണം എന്നാണ് ബിജെപി ആഹ്വാനം ചെയ്തിരിക്കുന്നത്. അയോധ്യയെ രാഷ്ട്രീയ ആയുധമാക്കാനും രാമനെ ഉപയോഗിച്ച് മുതലെടുപ്പ് നടത്താനുമാണ് ബിജെപി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചു.
Also Read: അനുവദിച്ചത് 17 കോടി, ആകെ ചെലവാക്കിയത് 5 കോടി; എം പി ഫണ്ട് വിനിയോഗിക്കാതെ രാഹുൽ ഗാന്ധി എം പി
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിനെ വിമർശിച്ച് നിരവധി പ്രമുഖരാണ് രംഗത്തുവന്നത്. പല രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തകരും ഭരണഘടനയുടെ ആമുഖം പങ്കുവച്ചാണ് പ്രതികരിച്ചത്. ബിജെപി രാമനെയും ഹിന്ദു മതത്തെയും രാഷ്ട്രീയ ആവശ്യങ്ങൾക്കായി മുതലെടുക്കുന്നു എന്ന തരത്തിലും വിമർശനങ്ങൾ ഉയർന്നുവരുന്നുണ്ട്.
Also Read: ഉത്തരേന്ത്യയിൽ അതിശൈത്യം; റോഡ്, റെയില്‍വേ, വ്യോമ ഗതാഗത സംവിധാനങ്ങൾ അനിശ്ചിതത്വത്തിൽ
അതേസമയം, കോട്ടയം കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ ‘റാം കെ നാം’ ഡോക്യുമെന്ററി പ്രദർശിപ്പിച്ച് വിദ്യാർഥികൾ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here