ഇലക്ട്രോണിക് വോട്ടിങ് മെഷീൻ; നിർമ്മാണകമ്പനികളിലേക്ക് ബിജെപി നോമിനികൾ തിരുകിക്കയറ്റി കേന്ദ്രം

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ നിർമിക്കുന്ന കമ്പനികളിലേക്ക് ബി ജെ പി നോമിനികളെ തിരുകി കയറ്റി കേന്ദ്ര സർക്കാർ. വോട്ടിംഗ് മെഷീനുകൾ നിർമിക്കുന്ന ഭാരത് ഇലക്ട്രോണിക്സിൻ്റെ ഡയറക്ടർ ബോർഡിലുള്ള 4 പേർ ബി ജെ പി ബന്ധമുള്ളവരാണ്. കമ്പനിയുടെ ഡയറക്‌ടർ ബോർഡ് അംഗങ്ങളിലൊരാളായി വെബ്സൈറ്റിൽ കാണിച്ചിരിക്കുന്ന മൻസൂഖ്ഭായ് ഷാംജിഭായ് ഖച്ഛാരി രാജ്‌കോട്ടിൽ നിന്നുള്ള ബിജെപി ജില്ലാ പ്രസിഡന്റാണ്. ഇ.വി.എം ചിപ്പുകളിലെ രഹസ്യ എൻക്രിപ്റ്റഡ് സോഴ്‌സ് കോഡിന്റെ വികസനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മേൽനോട്ടം വഹിക്കുന്ന സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിലാണ് ഒരു രാഷ്ട്രീയ പാർട്ടിക്ക് ഇടപെടാനുള്ള അവസരം ലഭിച്ചിരിക്കുന്നത്.

Also Read: നവകേരള സദസ്സിലെ നിവേദനം; കോതമംഗലത്ത് 39 പേര്‍ക്ക് മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ അനുവദിച്ചു

തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർണ്ണമായി അംഗീകരിച്ച ബിഇഎൽ, അതിന്റെ സോഴ്സ് കോഡ് ഒരു ഓപ്പണ ഇൻഡിപെൻഡന്റ് ഓഡിറ്റിന് വിധേയമാക്കാൻ വിസമ്മതിച്ചതാണ് സംശയങ്ങൾക്ക് കാരണം.രാജ്യത്ത് ഇവിഎമ്മുകൾ ഉപയോഗിക്കുന്ന രീതിയെക്കുറിച്ചും അവ കൃത്രിമത്വത്തിനുള്ള സാധ്യതയെക്കുറിച്ചും ആശങ്കകൾ പ്രതിപക്ഷം ഉയർന്നിരുന്നു. ഇതിനു പിന്നാലെ ബിജെപിക്കാരെ കൂടി തിരുകി കയറ്റാൻ ശ്രമിക്കുന്നു എന്ന റിപ്പോർട്ട് പുറത്ത് വന്നതോടെ ആശങ്കകൾ ശക്തിപ്പെടുത്തുകയാണ്.

Also Read: ‘ശബരിമലയിൽ ഉണ്ടായത് അനാവശ്യ പ്രക്ഷോഭം, അതിന്റെ ലക്ഷ്യം നമ്മൾ തിരിച്ചറിയണം’: മന്ത്രി കെ രാധാകൃഷ്ണൻ

ധനകാര്യ, ഊർജ സെക്രട്ടറിയായി കേന്ദ്ര സർക്കാരിൻ്റെ കീഴിൽ പ്രവർത്തിച്ച ഡോ. ഇ.എസ് ശർമ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിനും മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷർമാർക്കും അയച്ച കത്തിലാണ് അട്ടിമറി ശ്രമങ്ങൾ വെളിപ്പെടുത്തുന്നത്. ബിഇഎല്ലിന്റെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഒരു രാഷ്‌ട്രീയ പാർട്ടി എന്ന നിലയിൽ ബിജെപി പ്രധാന പങ്കു വഹിക്കുന്നുണ്ട്. ഒരു പാർട്ടി ഭാരവാഹിയെ ബിഇഎല്ലിന്റെ ബോർഡിലേക്ക് സ്വതന്ത്ര ഡയറക്‌ടറായി നാമനിർദ്ദേശം ചെയ്യുന്നത് സ്വാഭാവികമായും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാര പരിധിയിലേക്കുള്ള പ്രത്യക്ഷമായ കടന്നു കയറ്റമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News