ഇനി നമ്മള്‍ എന്ത് ചെയ്യും മല്ലയ്യ ? ഹരിയാനയിലും കശ്മീരിലും ബിജെപി പിന്നില്‍

election 2024

ഹരിയാനയിലും കശ്മീരിലും ഇന്ത്യാ സഖ്യം മുന്നില്‍. ഹരിയാനയിൽ ലീഡ് നിലയില്‍ കോണ്‍ഗ്രസ് എന്‍സി സഖ്യം കേവല ഭൂരിപക്ഷം മറികടന്നു മുന്നേറുകയാണ്. ദില്ലിയിലെ കോൺ​ഗ്രസ് ആസ്ഥാനത്ത് അനുഭാവികൾ ആഘോഷമാരംഭിച്ചു. ഹരിയാനയിലെ ജൂലാനയിൽ വിനേഷ് ഫോ​ഗട്ടും, ഭിവാനയിൽ സിപിഐഎം സ്ഥാനാർത്ഥി ഓംപ്രകാശും ലീഡ് ചെയ്യുന്നുണ്ട്. ഹരിയാന മുഖ്യമന്ത്രി നയാബ് സൈനിയും, മന്ത്രിമാരും പുറകിലാണ്.

Also Read: ഇതിലും വലിയ സ്വര്‍ണപ്പതക്കം രാജ്യത്തിന്റെ മകള്‍ക്ക് കിട്ടാനില്ല !വിനേഷ് ഫോഗട്ട് ഒന്നാമതായി കുതിക്കുന്നു, ബിജെപി മൂന്നാമത്‌

വിനേഷ് ഫോഗട്ട് റെയില്‍വെയിലെ ജോലി രാജിവെച്ചശേഷമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഹരിയാനയുടെ മക്കള്‍ തങ്ങളോടൊപ്പമുള്ളതിൽ അഭിമാനമെന്നായിരുന്നു ഹരിയാന പിസിസി അധ്യക്ഷൻ പവൻ ഖേരയുടെ പ്രതികരണം. 62 സീറ്റുകളുടെ ലീ‍ഡാണ് ഐഎൻസി നേടിയിരിക്കുന്നത്. ജമ്മുവിൽ എൻസി സഖ്യം 43 സീറ്റിലും, ബിജെപി 29 സീറ്റിലും മുന്നിട്ട് നിൽക്കുന്നു. കുൽഗാമിൽ സിപിഐഎം സ്ഥാനാർത്ഥി യൂസഫ് തരി​ഗാമിയും ലീഡ് ചെയ്യുന്നുണ്ട്. ഒമര്‍ അബ്ദുള്ള ഗന്ദര്‍ബാല്‍, ബുദ്ഗാം മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നു.

Also Read: തളിര്‍ക്കും മുന്നെ ഞെട്ടറ്റ് താമര; ഹരിയാനയിലും കശ്മീരിലും നിലംതൊടാതെ ബിജെപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration