തീ കുണ്ഡം കടന്നവർ ആണ് കോൺഗ്രസ്സ്, വെറുതേ ചൂട്ട് കാട്ടി പേടിപ്പിക്കരുത്; കെ സുധാകരൻ

ജനാധിപത്യത്തിന്റെ ശവക്കുഴി തോണ്ടുകയാണ് ബിജെപി എന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. ഇതിൽ ഒന്നും തളരുന്ന പാർട്ടിയല്ല കോൺഗ്രസ്സ് എന്നും കോൺഗ്രസ് തീ കുണ്ഡം കടന്നവർ ആണ് വെറുതേ ചൂട്ട് കാട്ടി പേടിപ്പിക്കരുത് എന്നും കെ സുധാകരൻ പറഞ്ഞു. വിധിയിൽ രാഹുൽ ചെയ്ത കുറ്റം അവ്യക്തം ആണെന്നും , നാല് ലക്ഷം വോട്ടിന് ജയിച്ച രാഹുലിനെ അയോഗ്യനാക്കാൻ എന്ത് തെളിവുകൾ ആണുള്ളതെന്നും ഈ പ്രതിസന്ധിയെ കോൺഗ്രസ് തരണം ചെയ്യും എന്നും സുധാകരൻ തുറന്നടിച്ചു.

രാഹുൽ പഴയ രാഹുൽ ഗാന്ധിയല്ല, ഇന്ത്യ പ്രതീഷയോടെ നോക്കി നിൽക്കുന്ന രക്ഷകനാണ് രാഹുൽ എന്നും അതോടൊപ്പം കെ സുധാകരൻ കൂട്ടിച്ചേർത്തു. മാത്രമല്ല കേന്ദ്ര സർക്കാരിന് കോൺഗ്രസ്സിന് മുന്നിൽ അടിയറവ് പറയേണ്ടി വരും എന്നും രാഹുലിന് പകരം വയ്ക്കാൻ ഒരു നേതാവ് ആരാണ് രാജ്യത്തുള്ളത് എന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News