‘ഇന്ത്യയെ മതരാഷ്ട്രമാക്കാനുളള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

MV Govindan master

ഇന്ത്യയെ മതരാഷ്ട്രമാക്കാനുളള ശ്രമങ്ങളാണ് ബിജെപി നടത്തുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. അതാണ് മതാടിസ്ഥാനത്തിലുള്ള പൗരത്വ നിയമം. ഏക സിവില്‍കോഡും അതുതന്നെയാണ്. സമീപ ദിവസങ്ങളില്‍ മോദി നടത്തിയ പ്രസംഗങ്ങളെല്ലാം പച്ച വര്‍ഗീയത നിറഞ്ഞതാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ALSO READ:കുവൈറ്റ് ദുരന്തം: മന്ത്രിസഭ അനുശോചിച്ചു

ബിജെപിക്ക് 2025ല്‍ ഹിന്ദുത്വ അജണ്ട നടപ്പാക്കാനാവില്ല. അതാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ നമ്മുടെ നേട്ടം. കോണ്‍ഗ്രസ് – ബിജെപി നേരിട്ട് മത്സരിയ്ക്കുന്ന ഇടങ്ങളില്‍ ബിജെപിയ്ക്ക് നേട്ടമുണ്ടായി. കോണ്‍ഗ്രസിന് ഇന്ത്യാ മുന്നണിയിലെ ദൗത്യം നിര്‍വഹിയ്ക്കാനായില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

ALSO READ:കുവൈറ്റ് ദുരന്തം: ആരോഗ്യമന്ത്രി വീണ ജോര്‍ജ് അടിയന്തരമായി കുവൈറ്റിലേക്ക് പോകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News