‘ഏറ്റവും വലിയ കള്ളപ്പണക്കാര്‍ മോദിയുടെ ബിജെപി’; പ്രതിപക്ഷ നേതാവിന് ബിജെപിയെ കുറിച്ച് പരാതിയില്ലെന്നും തോമസ് ഐസക്

thomas-isaac-cpim

ഇന്ത്യയിലെ ഏറ്റവും വലിയ കള്ളപ്പണക്കാര്‍ മോദിയുടെ ബിജെപിയാണെന്നും എന്നാൽ കേരളത്തിലെ പ്രതിപക്ഷ നേതാവിന് ബിജെപിയെ കുറിച്ച് പരാതിയില്ലെന്നും ഡോ. തോമസ് ഐസക് പ്രതികരിച്ചു. നോട്ട് നിരോധിച്ചത് കള്ളപ്പണം ഇല്ലാതാക്കാനാണെന്നാണ് മോദി പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ഒരു കാര്യം വ്യക്തമായി. ഇന്ത്യയിലെ ഏറ്റവും വലിയ കള്ളപ്പണക്കാര്‍ മോദിയുടെ പാര്‍ടിയായ ബിജെപിയാണ്.

എതിരാളികളായ മറ്റു ബൂര്‍ഷ്വാ പാര്‍ടിക്കാരുടെ കൈയിലുള്ള പണം തൂത്തുമാറ്റാനും കള്ളപ്പണം തങ്ങളുടേതു മാത്രമാക്കുമായിരുന്നു നോട്ട് നിരോധനം. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിനുവേണ്ടി ബിജെപി വിതരണം ചെയ്ത 41.4 കോടി രൂപയുടെ കള്ളപ്പണം ഏത് ദിവസം, എവിടെ നിന്നെല്ലാം കൊണ്ടുവന്നു, ആ തുക ആര്‍ക്കെല്ലാം നല്‍കി എന്നതിന്റെ കൃത്യമായ കണക്ക് കേരളാ പൊലീസ് കേന്ദ്ര സര്‍ക്കാരിനെ 2023-ല്‍ അറിയിച്ചു. പക്ഷേ, കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇഡി, ആദായനികുതി വകുപ്പ്, തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവരാരും ഒരു നടപടിയും എടുക്കാന്‍ തയ്യാറായില്ല.

Read Also: ‘ചേലക്കരയിൽ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത് കെ രാധാകൃഷ്ണൻ’; മാധ്യമങ്ങൾ കല്ലുവെച്ച നുണ പ്രചരിപ്പിക്കുന്നുവെന്നും യു ആർ പ്രദീപ്

എന്നാല്‍, ബിജെപി ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തലോടെ കൃത്യമായ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ്. കെ സുരേന്ദ്രനെതിരെ കൃത്യമായ മൊഴിയുണ്ട്. കേസ് പുരന്വേഷിക്കും, ബിജെപി നേതാക്കള്‍ വെള്ളം കുടിക്കും. എന്നാല്‍ പ്രതിപക്ഷനേതാവിന് ബിജെപിയെക്കുറിച്ച് ഒന്നും ആക്ഷേപിക്കാനില്ല. കുഴല്‍പ്പണക്കാരെ രക്ഷിക്കുന്ന കേന്ദ്രത്തെക്കുറിച്ച് ഒന്നും പറയാനില്ല. അദ്ദേഹത്തിനാകെ പറയാനുള്ളത് സിപിഎം- ബിജെപി ഡീല്‍ ഉണ്ടെന്നു മാത്രമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News