പിന്തുണ രാഹുൽ ഗാന്ധിക്കല്ല, അദ്ദേഹത്തിന് നേരെ കേന്ദ്രം സ്വീകരിച്ച സമീപനത്തിനെതിരെ; എം വി ഗോവിന്ദൻ മാസ്റ്റർ

സി പി ഐ എമ്മിന്റെ പ്രധാന എതിരാളി ബിജെപി എന്ന് സിപിഐഎം സംസ്ഥാന സെക്രെട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഓരോ സംസ്ഥാനത്തിലെയും ബി ജെ പി വിരുദ്ധ വോട്ടുകൾ ഏകീകരിക്കാനാണ് നീക്കമെന്നും പശ്ചിമ ബംഗാളിലും ബി ജെ പി തന്നെ എതിരാളി എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

അതോടൊപ്പം പിന്തുണ രാഹുൽ ഗാന്ധിക്കല്ല എന്നും അദ്ദേഹത്തിന് നേരെ കേന്ദ്രം സ്വീകരിച്ച സമീപനത്തിനെതിരെയാണ് പാർട്ടി എന്നും ഗോവിന്ദൻമാസ്റ്റർ വ്യക്തമാക്കി. കേന്ദ്ര അന്വേഷണ ഏജൻസികളെ ആർ എസ് എസ് പ്രതിപക്ഷ പാർട്ടികൾക്കെതിരെ ഉപയോഗിക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News