സിപിഐഎമ്മിൻ്റെ ഒന്നാം നമ്പർ ശത്രു ബി.ജെ.പി; ഡോ. ടി എം തോമസ് ഐസക്

സിപിഐഎമ്മിൻ്റെ ഒന്നാം നമ്പർ ശത്രു ബി.ജെ.പി യാണെന്ന് ഡോ തോമസ് ഐസക്. കേരളത്തിൽ ആർഎസ്എസിനെ പ്രതിരോധിക്കുന്നത് സിപിഐഎം ആണെന്നും അതിനാൽ തന്നെ സിപിഐഎം ആർഎസ്എസുമായി ഡീൽ ഉണ്ടാക്കി എന്ന ആരോപണം ജനങ്ങൾ മുഖവിലയ്ക്കെടുക്കില്ലെന്നും ഡോ. തോമസ് ഐസക് പറഞ്ഞു.

Also Read: ‘ഞങ്ങൾ ആർ.എസ്.എസ്സിന്റെ വാലാട്ടികളല്ല, വർഗീയതയ്‌ക്കെതിരായ പോരാട്ടത്തിൽ ആർ എസ് എസ്സുകാരുടെ കത്തിയ്ക്കു ഇരയായ ഏതെങ്കിലും ഒരു കോൺഗ്രസ്സ്കാരന്റെ പേര് പറയാമോ?’ ; വിവാദത്തിൽ പ്രതികരണവുമായി സജി ചെറിയാൻ

ആർ എസ് എസ് നേതാവിനെ കണ്ടു എന്ന കാര്യം എഡിജിപി തന്നെ പറഞ്ഞിട്ടുണ്ട്. എഡിജിപിയുടെ സന്ദർശനം സർക്കാർ അന്വേഷിക്കുകയും, അന്വേഷണ റിപ്പോർട്ടിനനുസരിച്ച് നിലപാട് സ്വീകരിക്കുകയും ചെയ്യും. എഡിജിപി എന്നല്ല കേരളത്തിലെ ഒരാളും ആർഎസ്എസുമായി ചങ്ങാത്തം കൂടരുതെന്നാണ് സിപിഎം നിലപാട്. പക്ഷെ വ്യക്തികൾ ഒരു നേതാവിനെ സന്ദർശിക്കുന്നത് പാർട്ടിക്ക് നിയന്ത്രിക്കാൻ ആകില്ല. സന്ദർശനത്തിൽ ചട്ടവിരുദ്ധമായി എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അന്വേഷിച്ച് കണ്ടെത്തണമെന്നും തോമസ് ഐസക്ക് പറഞ്ഞു.

Also Read: ‘സിപിഐഎമ്മിന്, ആർ എസ് എസുമായി ഒരു തരത്തിലുമുള്ള ഒത്തുതീർപ്പുമില്ല’ ; എഡിജിപി വിഷയത്തിൽ പ്രതികരണവുമായി എം എ ബേബി

അൻവർ ഉന്നയിച്ച ആരോപണങ്ങൾ സിപിഐഎമ്മിനെ പ്രതിരോധത്തിൽ ആക്കിയിട്ടില്ല. പക്ഷെ ഈ വിഷയത്തിൽ സിപിഐഎമ്മിനെ പ്രതിരോധത്തിൽ ആക്കാൻ ചിലർക്ക് താല്പര്യം ഉണ്ട്. അൻവർ സിപിഐഎം അംഗമല്ല അതുകൊണ്ട് പാർട്ടി അച്ചടക്കം അൻവറിന് ബാധകമല്ല. ആർഎസ്എസ്സിന് വിടുപണി ചെയ്തവരാണ് സിപിഐഎമ്മിന് മുകളിൽ കുതിര കയറാൻ വരുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here