‘മതത്തിൻ്റെയും ജാതിയുടെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബിജെപി ശ്രമം’; ഉദ്ധവ് താക്കറെ

UDDHAV THACKERAY
വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് സംസ്ഥാനത്തെ സ്നേഹിക്കുന്നവരും വെറുക്കുന്നവരും തമ്മിലുള്ള പോരാട്ടമാണെന്ന് ശിവസേന യുബിടി മേധാവി  ഉദ്ധവ് താക്കറെ.
സംസ്ഥാനത്തെ സ്‌നേഹിക്കുന്നവർ ശിവസേന (യുബിടി), കോൺഗ്രസ്, ശരദ് പവാറിൻ്റെ എൻസിപി (എസ്‌പി) എന്നിവ ഉൾപ്പെടുന്ന പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയുമായി അണിനിരക്കുന്നുവെന്ന് കോലാപൂരിലെ രാധാനഗരിയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു താക്കറെ.

പ്രസംഗത്തിലുടനീളം അണികളെ ആവേശത്തിലാക്കിയായിരുന്നു താക്കറെ

ബിജെപിക്കെതിരെ ആഞ്ഞടിച്ചത്.അധികാരത്തിനുവേണ്ടി ജനങ്ങളെ മതത്തിൻ്റെയും ജാതിയുടെയും പേരിൽ ഭിന്നിപ്പിക്കാനാണ് ഭരണകക്ഷിയായ ബിജെപി ശ്രമിക്കുന്നതെന്നും താക്കറെ ആരോപിച്ചു.
ബിജെപിയെ സഹായിക്കുന്നവർ സംസ്ഥാനത്തിൻ്റെ ശത്രുക്കളാണെന്നും താക്കറെ അവകാശപ്പെട്ടു.കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം, മുംബൈയിൽ നിശ്ചിത വിലയ്ക്ക് വീടുകൾ, കാർഷികോൽപ്പന്നങ്ങൾക്ക് ന്യായമായ വില തുടങ്ങിയ വാഗ്ദാനങ്ങളും താക്കറെ പ്രഖ്യാപിച്ചു .
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News