‘പാർട്ടി പ്രവർത്തകരോട് ചിരിക്കുക പോലുമില്ല; കേന്ദ്ര മന്ത്രിമാർക്കെതിരെ വിമർശനവുമായി ബിജെപി കോഴിക്കോട് ജില്ലാ സെക്രട്ടറി

t raneesh

ബിജെപി നേതൃത്വത്തിനെതിരെ വിമർശനവുമായി കോഴിക്കോട് ജില്ലാ സെക്രട്ടറി ടി റനീഷ്. പാർട്ടിയുടെ പേരിൽ കേരളത്തിൽ നിന്ന് മന്ത്രിയായവർ പ്രവർത്തകരോട് ചിരിക്കുക പോലും ചെയ്യാറില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഒരുപാട് പേർ ജീവിതം നൽകിയതുകൊണ്ടാണ് സൗകര്യങ്ങൾ ആസ്വദിക്കുന്നതെന്ന് മനസ്സിലാക്കണമെന്നും സ്വന്തം മിടുക്കുകൊണ്ടാണ് സ്ഥാനങ്ങൾ ലഭിക്കുന്നതെന്ന ചിന്ത ഒഴിവാക്കണമെന്നും റനീഷ് വിമർശിച്ചു.കഴിഞ്ഞ ദിവസം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കോഴിക്കോട് എത്തിയപ്പോൾ ഉണ്ടായ അനുഭവം പങ്കുവെച്ചാണ് ഫേസ്ബുക്ക് പോസ്റ്റ്. കേന്ദ്രമന്ത്രി നിവേദനങ്ങളുമായി കാത്തു നിന്നവരെ കാണുകയും അവരെ കേൾക്കുകയും ചെയ്തു. പാർട്ടി അനുഭാവികൾക്ക് പറയാനുള്ളത് ക്ഷമയോടെ മന്ത്രി കേട്ടുവെന്നും റനീഷ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. അതേസമയം വിവാദമായതോടെ റിനീഷ് ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News