നടി കങ്കണ റണൗട്ട് വഞ്ചിച്ചെന്ന പരാതിയുമായി ബിജെപി നേതാവ്

ബോളിവുഡ് നടി കങ്കണ റണൗട്ട് വഞ്ചിച്ചെന്ന പരാതിയുമായി ബിജെപി നേതാവ് രംഗത്ത്. മായങ്ക് മധൂര്‍ എന്ന നേതാവാണ് ആരോപണവുമായി രംഗത്തുവന്നത്. കങ്കണയുടെ ഏറ്റവും പുതിയ സിനിമയായ തേജസിന് വേണ്ടി തന്നെ ഉപയോഗപ്പെടുത്തിയശേഷം വാഗ്ദാനങ്ങള്‍ പാലിക്കാതെ നടി ഒഴിവാക്കി എന്നാണ് ആരോപണം.

Also Read- ‘വീട്ടിലോ പള്ളിയിലോ മതം അനുഷ്ഠിക്ക്, ഡ്യൂട്ടി സമയത്ത് വേണ്ട’; തൊപ്പി ധരിച്ച കണ്ടക്ടറോട് തര്‍ക്കിച്ച് യുവതി; വീഡിയോ

തേജസ് എന്ന ചിത്രത്തില്‍ അഭിനയിപ്പിക്കാമെന്ന് കങ്കണ വാഗ്ദാനം ചെയ്തിരുന്നതായി മധൂര്‍ അവകാശപ്പെട്ടു. ഇതിന് പകരമായി തന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ നടി ഉപയോഗിച്ചതായും ഇയാള്‍ ആരോപിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് എന്നിവരുള്‍പ്പെടെ നിരവധി രാഷ്ട്രീയക്കാരുമായി ബന്ധപ്പെടാന്‍ താന്‍ കങ്കണയെ സഹായിച്ചതായും മധൂര്‍ പറഞ്ഞു. രാജ്നാഥ് സിംഗുമായി രണ്ട് മണിക്കൂര്‍ കൂടിക്കാഴ്ച താന്‍ സംഘടിപ്പിച്ച് നല്‍കിയതായും ഇയാള്‍ പറയുന്നു.

Also Read- പിതാവിനെയും സുഹൃത്തിനെയും വെട്ടിക്കൊന്ന കേസിലെ പ്രതി സഹോദരനെ വെട്ടിയ കേസില്‍ അറസ്റ്റില്‍

‘തേജസ്’ സിനിമയുടെ ചിത്രീകരണത്തിന് അനുമതി വാങ്ങാന്‍ കങ്കണയെ സഹായിച്ചത് താനാണെന്നും ഇയാള്‍ ആരോപിച്ചു. ഇതിനെല്ലാം പകരമായി സിനിമയില്‍ ഒരു വേഷം അവര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഈ വാഗ്ദാനം നടി പാലിച്ചില്ലെന്നാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്. കങ്കണ നായികയാകുന്ന ‘തേജസ്’ ഒക്ടോബര്‍ 20ന് റിലീസ് ചെയ്യും. എയര്‍ഫോഴ്സ് പൈലറ്റിന്റെ ജീവിത കഥയാണ് ചിത്രത്തിന്റെ പ്രമേയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News