ആലപ്പുഴയിൽ ബിജെപി നേതാവും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയില്‍

കായംകുളത്ത് ബിജെപി പ്രാദശിക നേതാവിനെയും ഭാര്യയെയും മരിച്ച നിലയിൽ കണ്ടെത്തി. ബിജെപി കായംകുളം മണ്ഡലം സെക്രട്ടറി ചിറക്കടവം രാജധനിയിൽ പി കെ സജി, ഭാര്യ ബിനു എന്നിവരാണ് മരിച്ചത്. സജിയുടെ കൈയിൽ കത്തിയും ഭാര്യ ബിനുവിന്റെ ദേഹത്ത് വെട്ടേറ്റ മുറിവുകളും കണ്ടെത്തി. ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.

ALSO READ: രാമനവമിക്ക് പൊതു അവധി വേണം; ഹര്‍ജി കോടതിയില്‍, മറുപടി ഇങ്ങനെ

ഭാര്യയുടെ മൃതദേഹം വീടിന്റെ മുകളിലത്തെ മുറിയിലും സജിയുടെ മൃതദേഹം താഴത്തെ മുറിയിലും  ആയിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മരിച്ചതാണ് എന്നാണ് സംശയം. ഇവരുടെ ഏക മകൻ പഠനാവശ്യത്തിനായി കോയംമ്പത്തൂരിലാണ്. അച്ഛനെയും അമ്മയേയും മൊബൈൽ ഫോണിൽ പലതവണ വിളിച്ചിട്ടും ലഭിക്കാഞ്ഞതിനെ തുടർന്ന് മകൻ അയലത്തുള്ളവരാണ് വിവരം പറഞ്ഞു. അയൽവാസികളെത്തി പരിശോധിച്ചപ്പോഴാണ് വീടിനുള്ളിൽ ദമ്പതികളുടെ മൃതദേഹം കണ്ടത്. മകന് എഴുതിയ കത്തും മുറിയിൽ നിന്ന് കണ്ടെത്തി. കുടുംബ പ്രശ്നങ്ങൾ നിലവിലുണ്ടായിരുന്നതായിട്ടാണ് ലഭിക്കുന്ന വിവരം. ഫോറൻസിക് വിദഗ്ധരുടെ ഉൾപ്പടെ പരിശോധന പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയക്കും.

ALSO READ: കേരള സമര ചരിത്രത്തില്‍ പുതിയൊരധ്യായം ഡിവൈഎഫ്‌ഐ എഴുതിച്ചേര്‍ത്തു: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News